Kanakam Kaamini Kalaham| പ്രേക്ഷകരെ ചിരിപ്പിക്കാൻ കനകം കാമിനി കലഹം ഇന്ന് അര്‍ധരാത്രി മുതല്‍

കംപ്ലീറ്റ് എന്റര്‍ടെയ്‌നറായ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 11, 2021, 10:06 PM IST
  • നിവിന്‍ പോളിയുടെ പുതിയ ചിത്രം കനകം കാമിനി കലഹം ഇന്ന് അർധരാത്രി മുതൽ പ്രേക്ഷകരിലേക്ക് എത്തും.
  • നിവിൻ പോളി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെ‌യ്യുന്നത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്.
  • കംപ്ലീറ്റ് എന്റര്‍ടെയ്‌നറായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
Kanakam Kaamini Kalaham| പ്രേക്ഷകരെ ചിരിപ്പിക്കാൻ കനകം കാമിനി കലഹം ഇന്ന് അര്‍ധരാത്രി മുതല്‍

നിവിന്‍ പോളി (Nivin Pauly) കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം കനകം കാമിനി കലഹം (Kanakam Kaamini Kalaham) ഇന്ന് അർധരാത്രി മുതൽ സംപ്രേക്ഷണം ചെയ്യും. ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് (Ratheesh Balakrishnan Poduval) ചിത്രം സംവിധാനം ചെയ്യുന്നത്. 

ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് എത്തുന്നത് എന്ന് അണിയറ പ്രവർത്തകർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിലെ ഡിസ്‌നിയുടെ ആദ്യത്തെ ഡയറക്റ്റ് റിലീസാണ് കനകം കാമിനി കലഹം. അബ്‌സേഡ് ഹ്യൂമര്‍ പരീക്ഷിക്കുന്ന ചിത്രത്തില്‍ പവിത്രന്‍ കെ വി എന്ന കഥാപാത്രമായാണ് നിവിന് പോളി എത്തുന്നത്. നായികയായ ഹരിപ്രിയയായി ഗ്രേസ് ആന്റണിയാണ് എത്തുന്നത്.

Also Read: Kanakam Kaamini Kalaham : "മഞ്ഞ പരവതാനിയിൽ ഓളം സൃഷ്ടിച്ചുകൊണ്ട് ശാരദ നടന്നു" പൊട്ടിച്ചിരിപ്പിക്കാനായി എത്തുന്നു നിവിൻ പോളിയുടെ കനകം കാമിനി കലഹം

വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ട്രെയിലറിലും വീഡിയോകളിലും സൂചിപ്പിച്ചത് പോലെ തന്നെ കംപ്ലീറ്റ് എന്റര്‍ടെയ്‌നറായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

Also Read: Malayalam Ott Updates| കനകം കാമിനി കലഹം, ഹോട്ട് സ്റ്റാറിൽ റിലീസിന്

പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ (Pauly Jr Pictures) ബാനറിൽ നിവിൻ പോളി (Nivin Pauly) തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി നിർവഹിക്കുന്നു. എഡിറ്റർ-മനോജ് കണ്ണോത്ത്, സൗണ്ട് ഡിസൈൻ-ശ്രീജിത്ത് ശ്രീനിവാസൻ, മ്യൂസിക്-യാക്സൻ ഗാരി പെരേര, നേഹ നായർ, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, കല-അനീസ് നാടോടി, മേക്കപ്പ്-ഷാബു പുൽപ്പള്ളി, കോസ്റ്റ്യൂംസ്-മെൽവി.ജെ, പരസ്യകല-ഓൾഡ് മോങ്ക്സ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News