ചാനൽ മുറിയിലെ അവതാരകരെ കൃത്യമായി അവതരിപ്പിച്ച് ടൊവിനോയുടെ നാരദൻ. മായാനദിക്ക് ശേഷം ആഷിഖ് അബു - ടൊവിനോ തോമസ് കൂട്ടുകെട്ടിലെത്തിയ ചിത്രത്തിന് എങ്ങും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. ടിവി വാർത്താ ചാനലുകളുടെ അനാരോഗ്യകരമായ മത്സരത്തെ തുറന്നുകാട്ടിയിരിക്കുകയാണ് ചിത്രം.
ആഷിഖ് അബുവും ഉണ്ണി. ആറും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ പ്രധാന പ്രേത്യകത. ടൊവിനോ എന്ന നടന്റെ ഫ്ലക്സിബിളിറ്റി എടുത്ത് പറയേണ്ട കാര്യമാണ്. ഒരു ചാനൽ അവതാരകന്റെ എല്ലാ മാനറിസമുകളും, സംസാരവും ഒക്കെ വരേണ്ട കഥാപാത്രം ഭദ്രമായിരുന്നു ടൊവിനോ എന്ന നടനിൽ. ചിത്രത്തിലെ അന്ന ബെന്നിന്റെ കഥാപാത്രത്തിനും ഏറെ പ്രശംസ ലഭിക്കുന്നുണ്ട്. ആഷിഖ് അബുവിന്റെ സംവിധാന ശൈലിയെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് വരുന്നത്. ടൊവിനോ തോമസിന്റെ പ്രകടനത്തിന് തുല്യമായ നിരവധി നല്ല പ്രതികരണങ്ങളാണ് നടൻ രഞ്ജി പണിക്കർക്കും പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
പൊതുജനത്തിനറിയാത്ത മാധ്യമങ്ങളുടെ ആന്തരികലോകമാണ് നാരദനിൽ കാണിച്ചിരിക്കുന്നതെന്ന് തിരക്കഥാകൃത്ത് ഉണ്ണി ആർ നേരത്തെ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...