Arjun Kapoor, Rakul Preet Singh ചിത്രമായ സർദാർ കാ ഗ്രാൻഡ്‌സൺ Netflix ൽ റിലീസ് ചെയ്യും

അർജുൻ കപൂറാണ് തന്റെ ഇൻസ്റാഗ്രാമിലൂടെ ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചത്. അർജുൻ കപൂറും  രാകുൽ പ്രീത് സിംഗും നായിക നായകന്മാരായി എത്തുന്ന സിനിമയിൽ നീന ഗുപ്തയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Feb 28, 2021, 11:29 AM IST
  • അർജുൻ കപൂറാണ് തന്റെ ഇൻസ്റാഗ്രാമിലൂടെ ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചത്.
  • അർജുൻ കപൂറും രാകുൽ പ്രീത് സിംഗും നായിക നായകന്മാരായി എത്തുന്ന സിനിമയിൽ നീന ഗുപ്തയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.
  • ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നവാഗതനായ കാഷ്‌വി നായരാണ്.
  • സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് അനുജ ചൗഹാൻ, അമിതോഷ് നാഗ്പാൽ, കാഷ്‌വി നായർ എന്നിവർ ചേർന്നാണ്.
Arjun Kapoor, Rakul Preet Singh ചിത്രമായ സർദാർ കാ ഗ്രാൻഡ്‌സൺ Netflix ൽ റിലീസ് ചെയ്യും

Mumbai: അർജുൻ കപൂറിന്റയും രാകുൽ പ്രീത് സിംഗിന്റെയും ഏറ്റവും പുതിയ ചിത്രം സർദാർ കാ ഗ്രാൻഡ്‌സൺ OTT പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ (Netflix) റിലീസ് ചെയ്യും. റിലീസ് ചെയ്യുന്ന തീയതി ഇനിയും വ്യക്തമാക്കിയിട്ടില്ല. ചിത്രത്തിലെ നായകനായ അർജുൻ കപൂറാണ് (Arjun Kapoor)തന്റെ ഇൻസ്റാഗ്രാമിലൂടെ ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചത്. അതിനോടൊപ്പം അർജുൻ ചിത്രത്തിലെ ചില സ്റ്റിൽസും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്ക് വെച്ചിട്ടുണ്ട്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Arjun Kapoor (@arjunkapoor)

 അർജുൻ കപൂറും  രാകുൽ പ്രീത് സിംഗും (Rakul Preet Singh) നായിക നായകന്മാരായി എത്തുന്ന സിനിമയിൽ നീന ഗുപ്തയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നവാഗതനായ കാഷ്‌വി നായരാണ്. ഭൂഷൺ കുമാർ, ജോൺ അബ്രഹാം, നിഖിൽ അദ്വാനി, മധു ഭോജ്വാനി, കൃഷൻ കുമാർ, മോനിഷ അദ്വാനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ALSO READ: Movie Trailer: John Abraham മും Emraan Hashmi യും ഒന്നിക്കുന്ന Mumbai Saga യുടെ ട്രെയിലറെത്തി ; ചിത്രം മാർച്ച് 19 ന് റിലീസ് ചെയ്യും

ഇന്ത്യയുടെ (India) അതിർത്തിയ്ക്ക് അപ്പുറവും ഇപ്പുറവുമുള്ള രണ്ട് പേരുടെ പ്രണയക്കഥയാണ് സിനിമയുടെ പ്രമേയം.  സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് അനുജ ചൗഹാൻ, അമിതോഷ് നാഗ്പാൽ, കാഷ്‌വി നായർ എന്നിവർ ചേർന്നാണ്. അർജുൻ കപൂറും രാകുൽ പ്രീത് സിങ്ങും പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് വെച്ച് ചിത്രം രക്ഷകർത്താക്കളെ കൂടി പ്രമേയമാക്കി കൊണ്ടുലുതാവുമെന്നാണ് അനുമാനിക്കുന്നത്.

ALSO READ: Emma Watson retiring from acting?: ,Harry Potter ലെ ആ ചുരുളൻ മുടിക്കാരി കുട്ടി അഭിനയം മതിയാക്കാൻ ഒരുങ്ങുന്നു?

ചിത്രത്തിന്റെ ഷൂട്ടിംഗ് 2019 നവംബറിൽ തന്നെ ആരംഭിച്ചിരുന്നു. ഇതും അർജുൻ കപൂർ തന്റെ ഇൻസ്റ്റാഗ്രാം (Instagram) അക്കൗണ്ടിലൂടെയാണ് ആരാധകരെ അറിയിച്ചത്. അർജുൻ കപൂറിന്റെ റിലീസ് ചെയ്‌ത അവസാന ചിത്രം പാനിപ്പത്ത് ആയിരുന്നു. സിനിമയിൽ നായികയായി എത്തിയത് കൃതി സനോൺ (Kriti Sanon) ആയിരുന്നു. അർജുന്റെ മോട്ടോര് ചിത്രമായ സന്ദീപ് ഔർ പിങ്കി ഫറാർ 2020 മാർച്ചിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് മഹാമാരി മൂലം മാറ്റി വെച്ചിരുന്നു. ആ ചിത്രം 2021 മാർച്ച് 19 ന് റിലീസ് ചെയ്യും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News