ആടുതോമ ഗെറ്റപ്പിൽ Antony Perumbavoor, ഒപ്പം അടിപൊളി ലുക്കിൽ ഭാര്യയും

ഭദ്രൻ സംവിധാനം ചെയ്‌ത സ്‌ഫടികം (Sphadikam Movie) കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും പ്രഭയോടെ മിന്നി നിൽക്കുന്നു.

Written by - Ajitha Kumari | Last Updated : Feb 25, 2021, 11:11 AM IST
  • ആടുതോമ ലുക്കിൽ മോഹൻലാലിന്റെ ചങ്ക് സുഹൃത്ത് ആന്റണി പെരമ്പാവൂർ.
  • തന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് അദ്ദേഹം ഈ ലുക്കിൽ എത്തിയത്.
  • ഭദ്രൻ സംവിധാനം ചെയ്ത സിനിമയാണ് സ്ഫടികം.
ആടുതോമ ഗെറ്റപ്പിൽ Antony Perumbavoor, ഒപ്പം അടിപൊളി ലുക്കിൽ ഭാര്യയും

മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്ന് ഉറപ്പിച്ചു പറയുന്ന ലാലേട്ടന്റെ Mohanlal) ആടുതോമ എന്ന കഥാപാത്രത്തെ ഒരിക്കലും ആർക്കും മറക്കാന് കഴിയില്ല എന്ന കാര്യത്തിൽ ഒരു സംശയവുമില്ല അല്ലെ.  മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമ ഇന്നും മലയാളികൾക്ക് ഹരം തന്നെയാണ്.  

ഭദ്രൻ സംവിധാനം ചെയ്‌ത സ്‌ഫടികം (Sphadikam Movie) കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും പ്രഭയോടെ മിന്നി നിൽക്കാൻ കാരണവും ആടുതോമ (Aaduthoma) തന്നെയാണ്.  ഇന്നും ആ ലുക്ക് പലരും ആവർത്തിക്കുന്നുണ്ട് എന്നതും ഒരു സത്യമാണ്.  ഇപ്പോഴിതാ ആടുതോമ ലുക്കിൽ എത്തിയിരിക്കുന്നത് മറ്റാരുമല്ല ലാലേട്ടന്റെ (Mohanlal) സ്വന്തം ചങ്കായ സന്തതസഹചാരി ആന്റണി പെരുമ്പാവൂരാണ്.  

Also Read: South Indian Actor Arya വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന പരാതിയിൽ ഇടപെട്ട് കേന്ദ്രം

ആന്റണിയുടെ (Antony Perumbavoor) ആടുതോമ ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  ആന്റണിയുടെ മകളുടെ വിവാഹത്തോട് അനുബന്ധിച്ചായിരുന്നു ആന്റണി ആടുതോമ ലുക്കിൽ എത്തിയത് ഒപ്പം അടിപൊളി ലുക്കിൽ ഭാര്യ ശാന്തിയും ഉണ്ട്. 

മകളുടെ വിവാഹ തലേന്ന് ആന്റണി പെരുമ്പാവൂരും കുടുംബവും ആടുതോമ സ്റ്റൈലിൽ (Aaduthoma Style) ലോറിയിൽ വന്നിറങ്ങിയപ്പോൾ വരനായ എമിലിന്റെ കുടുംബം മാരി തീമിൽ ഓട്ടോയിലാണ് എത്തിയത്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ജാക്സൺ ജെയിംസാണ്. ഡിസംബർ 27 നായിരുന്നു ആന്റണിയുടെ മകളുടെ വിവാഹം നടന്നത്.  മോഹൻലാലും കുടുംബവും മുഖ്യ അതിഥിയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News