Mohanlal: 'പുലിയും പൂച്ചയും ഒരേ ഫ്രെയിമി'ലെന്ന് ആരാധകർ; മോഹൻലാൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു

Mohanlal: മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു  

Written by - Zee Malayalam News Desk | Last Updated : Dec 4, 2022, 02:37 PM IST
  • ഒരു പൂച്ചയ്ക്കൊപ്പമുള്ള ചിത്രമാണ് ലാൽ പങ്കുവെച്ചിരിക്കുന്നത്.
  • പൂച്ചയുടെ മുഖത്തോട് നെറ്റി മുട്ടിച്ച് നിൽക്കുന്ന മോഹൻലാലിനെ ചിത്രത്തിൽ കാണാം.
  • പൂച്ചയുടെ ഒരു ചിത്രവും ലവ് ചിത്രവുമാണ് ക്യാപ്ഷനായി നൽകിയിട്ടുള്ളത്.
Mohanlal: 'പുലിയും പൂച്ചയും ഒരേ ഫ്രെയിമി'ലെന്ന് ആരാധകർ; മോഹൻലാൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു

ലോകമെമ്പാടും ആരാധകരുള്ള നടനാണ് മോഹൻലാൽ. കൊച്ചു കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ മോഹൻലാൽ ലാലേട്ടനാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെയെത്തി മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ലാൽ ഇന്ന് പ്രേക്ഷകർ നെഞ്ചിലേറ്റിയ ലാലേട്ടനാണ്. സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള മോഹൻലാൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു പൂച്ചയ്ക്കൊപ്പമുള്ള ചിത്രമാണ് ലാൽ പങ്കുവെച്ചിരിക്കുന്നത്. പൂച്ചയുടെ മുഖത്തോട് നെറ്റി മുട്ടിച്ച് നിൽക്കുന്ന മോഹൻലാലിനെ ചിത്രത്തിൽ കാണാം. പൂച്ചയുടെ ഒരു ചിത്രവും ലവ് ചിത്രവുമാണ് ക്യാപ്ഷനായി നൽകിയിട്ടുള്ളത്. 

ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ലാൽ പോസ്റ്റിട്ട് മിനിറ്റുകൾക്കുള്ളിൽ 9.9k ആളുകളാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേർ കമന്റും രേഖപ്പെടുത്തിയിട്ടുണ്ട്. പുലിയും പൂച്ചയും ഒരേ ഫ്രെയിമിൽ എന്ന കമന്റാണ് മിക്കവരും ഫോട്ടോയ്ക്ക് നൽകിയിരിക്കുന്നത്. ഇത്ര ഇഷ്ടപ്പെട്ട ഒരു ഫോട്ടോ ഇട്ടിട്ടില്ല ലാലേട്ടൻ എന്നും ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്. രസകരമായ ചില കമന്റുകളും ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്. സമ്മർ ഇൻ ബത്‌ലഹേമിലെ പൂച്ചയാണോ ലാലേട്ടാ, പേര് ചക്കി പൂച്ച എന്ന് ആണോ ലാലേട്ടാ എന്നൊക്കെയാണ് കമന്റുകൾ. 

Also Read: Samantha Health Update: ചികിത്സയ്ക്കായി സാമന്ത സൗത്ത് കൊറിയയിലേക്ക്! സത്യാവസ്ഥയെന്ത്?

അതേസമയം മോൺസ്റ്റർ ആണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രം വിജയിച്ചില്ലെന്ന് മാത്രമല്ല മോഹൻലാൽ ആരാധകർ പോലും മോശം അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോൾ ചിത്രം ഒടിടിയിലും റിലീസ് ചെയ്തു. ഇതോടെ സോഷ്യൽ മീഡിയയിലടക്കം വീണ്ടും ചിത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News