Jude Anthany Joseph: ''ഒരു നടൻ എങ്ങനെ ആകരുതെന്ന് ഒരാൾ പഠിപ്പിച്ചു തന്നു'', ജൂഡ് ആന്റണി പറഞ്ഞ ആ 'ഒരാളെ' തേടി സോഷ്യൽ മീഡിയ

ജൂഡിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമൻുകളുമായി രം​ഗത്തെത്തിയത്. പോസ്റ്റിനെ വിമർശിച്ചും ആളുകൾ കമൻറ് രേഖപ്പെടുത്തിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 4, 2022, 02:46 PM IST
  • ആരെ കുറിച്ചാണ് ജൂഡ് ആന്റണി പോസ്റ്റിൽ പറഞ്ഞിരിക്കുന്നതെന്ന് വ്യക്തമല്ല.
  • അത് കൊണ്ട് തന്നെ ജൂഡിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമൻുകളുമായി രം​ഗത്തെത്തിയത്.
  • ആ ഒരാളുടെ പര് വെളിപ്പെടുത്താതെ ഇത്തരമൊരു പോസ്റ്റിട്ടതിനെതിരെ ചിലർ വിമർശനം ഉന്നയിക്കുന്നുണ്ട്.
Jude Anthany Joseph: ''ഒരു നടൻ എങ്ങനെ ആകരുതെന്ന് ഒരാൾ പഠിപ്പിച്ചു തന്നു'', ജൂഡ് ആന്റണി പറഞ്ഞ ആ 'ഒരാളെ' തേടി സോഷ്യൽ മീഡിയ

ഓം ശാന്തി ഓശാന എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ശ്രദ്ധേയനായ സംവിധായകനാണ് ജൂഡ് ആന്റണി. സംവിധാനത്തിന് പുറമെ മികച്ചൊരു നടനും തിരക്കഥാകൃത്തും കൂടിയാണ് ജൂഡ്. 2014ൽ ആണ് നിവിൻ പോളി - നസ്രിയ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ഓം ശാന്തി ഓശാന പുറത്തിറങ്ങുന്നത്. ചിത്രം ഇന്നും പ്രേക്ഷകർ ഇഷ്ടത്തോടെ കാണുന്ന ചിത്രമാണിത്. 45-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ജനപ്രിയ അപ്പീലും സൗന്ദര്യാത്മക മൂല്യവുമുള്ള മികച്ച ചിത്രമായി ഓം ശാന്തി ഓശാന തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

‍ജൂഡ് ആന്റണി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. 

'ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു. നന്ദി കുരുവെ', എന്നാണ് ജൂഡ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. 

ആരെ കുറിച്ചാണ് ജൂഡ് ആന്റണി പോസ്റ്റിൽ പറഞ്ഞിരിക്കുന്നതെന്ന് വ്യക്തമല്ല. അത് കൊണ്ട് തന്നെ ജൂഡിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമൻുകളുമായി രം​ഗത്തെത്തിയത്. ആ ഒരാളുടെ പേര് വെളിപ്പെടുത്താതെ ഇത്തരമൊരു പോസ്റ്റിട്ടതിനെതിരെ ചിലർ വിമർശനം ഉന്നയിക്കുന്നുണ്ട്.

Also Read: Amala Paul : അമല പോൾ അടുത്ത ബിഗ് ബോസിൽ പങ്കെടുക്കുമോ? സത്യം ഇതാണ്

 

ചില കമന്റുകൾ ചുവടെ കൊടുക്കുന്നു...
 
ഈ പറഞ്ഞ "ഒരാൾ" ക്കു പേരില്ലേ? അതോ ആ പേര് പറയാനുള്ള ധൈര്യം താങ്കൾക്കില്ലേ?

മനസിന്റെ ഒരു കോണിൽ സൂക്ഷിച്ചു വച്ചോ , സമയം വരും .
കൊടുക്കാം

എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ വ്യക്തമായി നടന്റെ പേര് പറയണം ..അല്ലാതെ ഒരു നടന്‍ എന്നൊക്കെ പറഞ്ഞുകൊണ്ട് മറ്റുള്ള നടന്മാരെ പ്രതിക്കൂട്ടിൽ ആക്കരുത്...

എന്നാ സംഭവം തെളിച്ചു പറ മുക്കും മുലയും പറഞ്ഞ എങ്ങനെ മനസിലാക്കാൻ പറ്റും

മുത്തശ്ശി ഗഥ, സാറാസ് തുടങ്ങിയ ചിത്രങ്ങളും ജൂഡിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി. അതേസമയം, '2018 എവരിവൺ ഈസ് എ ഹീറോ' എന്ന ചിത്രമാണ് ജൂഡ് ആന്റണിയുടേതായി റിലീസിന് തയാറെടുക്കുന്നത്. 2018ല്‍ കേരളം നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ഇന്ദ്രൻസ്, ലാൽ, അപർണ ബാലമുരളി, ഗൗതമി നായർ, ശിവദ തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ചിത്രമാണിത്. കലൈയരസൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News