Mohanlal-Sathyan Anthikkad: മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രം ഒരുങ്ങുന്നു; ചിത്രത്തിന്റെ പുതിയ അപ്ഡേറ്റെത്തി

ജസ്റ്റിൻ പ്രഭാകരനാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം ഒരുക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യൻ ഇക്കാര്യം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : May 22, 2024, 03:59 PM IST
  • ചിത്രത്തിന്റെ സം​ഗീത സംവിധായകനെ വെളിപ്പെടുത്തിയിരിക്കുകയാണ്.
  • ജസ്റ്റിൻ പ്രഭാകരനാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം ഒരുക്കുന്നത്.
Mohanlal-Sathyan Anthikkad: മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രം ഒരുങ്ങുന്നു; ചിത്രത്തിന്റെ പുതിയ അപ്ഡേറ്റെത്തി

മലയാളത്തിലെ ഹിറ്റ് കോമ്പോ ആണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇവർ ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർക്ക് ലഭിച്ചത് എന്നും ഓർത്തിരിക്കാൻ സാധിക്കുന്ന ഒരുപിടി നല്ല സിനിമകളായിരുന്നു. മലയാളത്തനിമയും നാട്ടിൻപുറങ്ങളുമൊക്കെയായി എത്തുന്ന മോഹൻലാൽ ചിത്രങ്ങളായിരുന്നു അത്. എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ടിൽ വീണ്ടും ചിത്രം എത്തുന്നുവെന്നത് നേരത്തെ സ്ഥിരീകരിച്ച കാര്യമാണ്. 

ഇപ്പോഴിതാ ചിത്രത്തിന്റെ സം​ഗീത സംവിധായകനെ വെളിപ്പെടുത്തിയിരിക്കുകയാണ്. ജസ്റ്റിൻ പ്രഭാകരനാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം ഒരുക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യൻ ഇക്കാര്യം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ബി​ഗ് ബോസ് ഷോയ്ക്കിടെ സിനിമയെ കുറിച്ച് മോഹൻലാലും സംസാരിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം ഇതുവരെയായിട്ടില്ല. ഏപ്രിലിൽ ഷൂട്ട് തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സ്ക്രിപ്റ്റിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിനായി നീട്ടിവെയ്ക്കുകയായിരുന്നു.

Also Read: Biju Menon Thalavan Movie: ബിജു മേനോനും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന ''തലവൻ'' തീയേറ്ററുകളിലേക്ക്

 

തരുൺ മൂർത്തി ചിത്രമായ L360ക്ക് ശേഷമായിരിക്കും സത്യൻ അന്തിക്കാടുമൊത്തുള്ള ചിത്രം ഒരുങ്ങുക. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രം ജോഷിയുടെ റമ്പാന് മുൻപേ എത്തും. പാൻ ഇന്ത്യൻ ചിത്രമൊന്നുമായിരിക്കില്ല, ജീവിത​ഗന്ധിയായ ചിത്രമായിരിക്കും മോഹൻലാലിനെ വെച്ച് എടുക്കുകയെന്ന് സത്യൻ അന്തിക്കാട് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News