Meri Awas Suno OTT: 'മേരി ആവാസ് സുനോ' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങി

2022 മെയ് 13ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മേരി ആവാസ് സുനോ. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jun 24, 2022, 02:25 PM IST
  • ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം പ്രജേഷ് സെൻ ഒരുക്കിയ ചിത്രമാണ് മേരി ആവാസ് സുനോ.
  • ചിത്രത്തിൽ മഞ്ജു വാര്യരും ശിവദയും ജയസൂര്യയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
  • മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും മേരി ആവാസ് സുനോയ്ക്കുണ്ട്.
Meri Awas Suno OTT: 'മേരി ആവാസ് സുനോ' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങി

ജയസൂര്യ, മഞ്ജുവാര്യർ, ശിവദ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ മേരി ആവാസ് സുനോ ഒടിടിയിലെത്തി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിങ്ങ് തുടങ്ങിയത്. 2022 മെയ് 13ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മേരി ആവാസ് സുനോ. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം പ്രജേഷ് സെൻ ഒരുക്കിയ ചിത്രമാണ് മേരി ആവാസ് സുനോ. ചിത്രത്തിൽ മഞ്ജു വാര്യരും ശിവദയും ജയസൂര്യയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും മേരി ആവാസ് സുനോയ്ക്കുണ്ട്. റേഡിയോ ജോക്കിയുടെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം.

റേഡിയോ ജോക്കിയായി എത്തുന്നത് ജയസൂര്യ ആണ്. ജയസൂര്യയുടെ ഭാര്യയായി എത്തുന്നത് ശിവദയാണ്. ഇവരുടെ ജീവതത്തിലേക്ക് മഞ്ജു വാര്യർ അവതരിപ്പിക്കുന്ന ഡോക്ടറെത്തുന്നതാണ് കഥയുടെ ഇതിവൃത്തം. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രജേഷ് സെൻ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത്.

Also Read: Meri Awas Suno OTT Update : മഞ്ജു വാര്യർ - ജയസൂര്യ ചിത്രം മേരി ആവാസ് സുനോയുടെ ഡിജിറ്റൽ അവകാശങ്ങൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്?

ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും ഈ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. കൂടാതെ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്ത് വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. വിനോദ് ഇല്ലംപള്ളിയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമാതാക്കളാണ്. 

Singer Manjari : ഗായിക മഞ്ജരി വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

തിരുവനന്തപുരം : ഗായിക മഞ്ജരി വിവാഹിതയായി. തിരുവനന്തപുരം ആക്കുളത്ത് വെച്ച് ലളിതമായി ചടങ്ങുകളോടെയായിരുന്നു വിവാഹം. ബാലകാല സുഹൃത്ത് ജെറിനാണ് വരൻ. പത്തനംതിട്ട സ്വദേശിയാണ് ജെറിൻ. വിവാഹശേഷം ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് വിരുന്ന് സല്‍ക്കാരം നടത്തുമെന്ന് ഗായിക അറിയിച്ചിരുന്നു.

ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളുമായി ലളിതമായ ചടങ്ങോടെയായിരുന്നു വിവാഹം. ചടങ്ങിൽ നടൻ സുരേഷ് ഗോപിയും കുടുംബവും പങ്കെടുത്തു. നടി പ്രിയങ്ക നായരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. മസ്കറ്റിലെ സ്കൂളിൽ ഒരുമിച്ച് പഠിച്ച ബാല്യകാല സുഹൃത്തുക്കളാണ് മഞ്ജരിയും ജെറിനും. ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ എച്ച് ആർ മാനേജറായി ജോലി ചെയ്യുകയാണ് ജെറിന്‍. വിവാഹത്തിന് തയാറെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ മഞ്ജരി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News