Meri Awas Suno: ''മനുഷ്യരെ ചേർത്ത് പിടിക്കുമ്പോഴാണ് എല്ലാ ദിവസവും മനോഹരമാകുന്നത്'' മേരി ആവാസ് സുനോയുടെ ടീസറെത്തി

രജപുത്ര റിലീസാണ് ചിത്രത്തിൻറെ വിതരണം. പിആർഒ

Written by - Zee Malayalam News Desk | Last Updated : Apr 25, 2022, 06:18 PM IST
  • യൂണിവേഴ്സൽ സിനിമാസിൻറെ ബാനറിൽ ബി രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്
  • ചിത്രത്തിലെ പാട്ടുകൾ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു
  • ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രനാണ്
Meri Awas Suno: ''മനുഷ്യരെ ചേർത്ത് പിടിക്കുമ്പോഴാണ് എല്ലാ ദിവസവും മനോഹരമാകുന്നത്'' മേരി ആവാസ് സുനോയുടെ ടീസറെത്തി

ജയസൂര്യയും മഞ്ജുവാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മേരീ ആവാസ് സുനോയുടെ ടീസർ റിലീസായി. ക്യാപറ്റൻ, വെള്ളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രജേഷ് സെൻ ആണ് ചിത്രത്തിൻറെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. യൂണിവേഴ്സൽ സിനിമാസിൻറെ ബാനറിൽ ബി രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രനാണ്.

വിനോദ് ഇല്ലം പള്ളിയാണ് ചിത്രത്തിൻറെ  ഡയറക്ടർ ഒാഫ് ഫോട്ടോഗ്രഫി. യാക്ക്സാൻ ഗാരി പെരേര നേഹ നായർ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. രജപുത്ര റിലീസാണ് ചിത്രത്തിൻറെ വിതരണം. പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്

Also ReadSrinidhi Shetty: ഗ്ലാമറസ് ലുക്കിൽ കെ.ജി.എഫ് നായിക ശ്രീനിധി ഷെട്ടി, ചിത്രങ്ങൾ വൈറൽ

ജയസൂര്യ മഞ്ജുവാര്യർ എന്നിവരെ കൂടാതെ മഞ്ജുവാര്യർ,ശിവദ, സുധീർ കരമന, ജോണി ആൻറണി  എന്നിവരാണ് ചിത്രത്തിൻറെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിലെ പാട്ടുകൾ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News