Meghana Raj: തിരിച്ചു വരവിനൊരുങ്ങി മേഘ്നാ രാജ്; 'ഹന്ന' റിലീസിനൊരുങ്ങുന്നു

Hanna Malayalam Movie: 'ഹന്ന' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് മേഘ്ന രാജ് ആണ്. ജെ സേവിയർ എന്ന ജേണലിസ്റ്റിന്റെ 'സീബ്രവരകൾ' എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 18, 2024, 01:52 PM IST
  • രാജീവ് ആലുങ്കലിന്റെ വരികൾക്ക് പെരുമ്പാവൂർ ജി രവീന്ദ്രനാഥാണ് സം​ഗീതം പകർന്നിരിക്കുന്നത്
  • അശ്വിൻ വിജയ് ആണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്
Meghana Raj: തിരിച്ചു വരവിനൊരുങ്ങി മേഘ്നാ രാജ്;  'ഹന്ന' റിലീസിനൊരുങ്ങുന്നു

പൊളിറ്റിക്കൽ സറ്റയർ ചിത്രം 'ഹന്ന'യുടെ ഒഫീഷ്യൽ പോസ്റ്റർ റിലീസായി. മേഘന രാജ്, ഷീലു എബ്രഹാം, സംവിധായകൻ രാജ എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് 'ഹന്ന'. രാഷ്ട്രീയക്കാരനായ അച്ഛനും ജേണലിസ്റ്റായ മകളും തമ്മിലുള്ള ആത്മബന്ധവും സങ്കർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ജെ സേവിയർ എന്ന ജേണലിസ്റ്റിന്റെ 'സീബ്രവരകൾ' എന്ന നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ക്രയോണ്‍സ്, താങ്ക് യൂ വെരി മച്ച് എന്നീ ചിത്രങ്ങൾക്ക് ശേഷം സജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഡുക്യു ഡിവൈസിൻ്റെ ബാനറിൽ എഫ്. ഷംനാദാണ് ചിത്രം നിർമിക്കുന്നത്. ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗീസ്, ബോർൺ സൗത്ത് ഫിലിംസ് എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

ALSO READ: വിവിധ ​ഗെറ്റപ്പുകളിൽ ആരാധകരെ ത്രസിപ്പിച്ച് വിജയ്; 'ഗോട്ട്' ട്രെയിലർ പുറത്തുവിട്ടു

'ഹന്ന' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് മേഘ്ന രാജ് ആണ്. വൈഗ, സുരേഖ, സോണിയ, എഫ്. ഷംനാദ്, മോഹൻ ശർമ്മ, രാജ, ഭീമൻ രഘു, ബൈജു, ശബരി കൃഷ്ണൻ, രമാദേവി, സേതു ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. പ്രതീഷ് നെന്മാറ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഹാഷിമാണ് നിർവഹിച്ചിരിക്കുന്നത്.

രാജീവ് ആലുങ്കലിന്റെ വരികൾക്ക് പെരുമ്പാവൂർ ജി രവീന്ദ്രനാഥാണ് സം​ഗീതം പകർന്നിരിക്കുന്നത്. അശ്വിൻ വിജയ് ആണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. യേശുദാസ്, ചിത്ര എന്നിവരാണ് ​ചിത്രത്തിലെ ​ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. കോ പ്രൊഡ്യൂസർ: ഹൈ ഹോപ്സ് ഫിലിംസ്, പ്രൊജക്ട് ഡിസൈനർ: പ്രകാശ് തിരുവല്ല, പ്രൊഡക്ഷൻ കൺട്രോളർ: ദാസ് വടക്കഞ്ചേരി, കലാസംവിധാനം: അനീഷ് കൊല്ലം.

ALSO READ: കിഷ്കിന്ധാ കാണ്ഡം ഓണത്തിനെത്തും; ആസിഫ് അലി ചിത്രത്തിന്റെ ടീസർ പുറത്തിറക്കി

വസ്ത്രാലങ്കാരം: ശ്രീജിത്ത് കുമരപുരം, മേക്കപ്പ്: അനിൽ നേമം, അസോസിയേറ്റ് ഡയറക്ടർ: വിനയൻ, മാർക്കറ്റിംങ്: താസാ ഡ്രീം ക്രിയേഷൻസ്, ഡിഐ: മാഗസിൻ മീഡിയ, സൗണ്ട് ഡിസൈൻ: സോണി ജെയിംസ്, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ്, കളറിസ്റ്റ്: സെൽവിൻ വർ​ഗ്ഗീസ്, ഡിസൈൻ: മാജിക് മൊമൻ്റ്സ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: അജി മസ്ക്കറ്റ്. ഉടൻ റിലീസിനൊരുങ്ങുന്ന ചിത്രം ഹൈസിൻ ഗ്ലോബൽ വെൻച്ചേഴ്സ് ആണ് തിയേറ്ററുകളിലെത്തിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News