തിരുവനന്തപുരം: വിവിധ ആരോപണങ്ങളിൽ അന്വേഷണം നേരിടുന്നതിനിടെ എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകി. സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശയ്ക്കാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.
സംസ്ഥാന പോലീസ് മേധാവി എസ് ദർവേഷ് സാഹിബ് 2025 ജൂലൈ ഒന്നിന് സർവീസിൽ നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് എംആർ അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകുക. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണങ്ങൾ ഉൾപ്പെടെ നിരവധി അന്വേഷണങ്ങൾ എംആർ അജിത് കുമാറിനെതിരെ നടക്കുന്നതിനിടെയാണ് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകിയിരിക്കുന്നത്.
ALSO READ: എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന്; പെൺമക്കളുടെ ഹർജി തള്ളി ഹൈക്കോടതി
ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലൻസ് ഡയറക്ടറും അടങ്ങുന്ന സ്ക്രീനിങ് കമ്മിറ്റിയാണ് എംആർ അജിത് കുമാറിന് സ്ഥാനക്കയറ്റം നൽകുന്നതിന് ശുപാർശ ചെയ്തത്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ എന്നിവ സംബന്ധിച്ച് അജിത് കുമാറിനെതിരെ നിലവിൽ അന്വേഷണം നടക്കുകയാണ്.
വരവിലേറെ സ്വത്തുണ്ടെന്ന ആരോപണത്തിൽ എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ മാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് സുപ്രീംകോടതിയുടെ വിവിധ വിധികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ക്രീനിങ് കമ്മിറ്റി സ്ഥാനക്കയറ്റ ശുപാർശ നൽകിയത്.
ALSO READ: 'പുഷ്പ 2' റിലീസ് തിരക്കിനിടെയുണ്ടായ അപകടം; മരിച്ച സ്ത്രീയുടെ മകന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു
കോടതിയിൽ ചാർജ് ഷീറ്റ് ഫയൽ ചെയ്ത് വിചാരണയ്ക്ക് കാത്തിരിക്കുകയാണെങ്കിലോ അച്ചടക്കനടപടിക്കായി മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലോ സസ്പെൻഷനിലാണെങ്കിലോ മാത്രമാണ് സ്ഥാനക്കയറ്റത്തിൽ നിന്ന് മാറ്റിനിർത്താൻ ചട്ടമുള്ളൂവെന്ന് ചീഫ് സെക്രട്ടറി മുൻപ് വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.