Manju Warrier: 'ഫ്രണ്ട്സ് ലൈക്ക് ഫാമിലി'; പ്രിയപ്പെട്ട കൂട്ടുകാർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജുവാര്യർ

Actress Manju Warrier: നടി ഭാവന, സംയുക്ത വർമ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് നടി മഞ്ജുവാര്യർ പങ്കുവച്ചത്. 'ഫ്രണ്ട്സ് ലൈക്ക് ഫാമിലി' എന്ന ഹാഷ്​ടാ​ഗോടെയാണ് ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 26, 2023, 07:36 AM IST
  • നടി ഭാവന, സംയുക്ത വർമ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് മഞ്ജുവാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്
  • പങ്കുവച്ച് മണിക്കൂറുകൾക്കകം തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി
Manju Warrier: 'ഫ്രണ്ട്സ് ലൈക്ക് ഫാമിലി'; പ്രിയപ്പെട്ട കൂട്ടുകാർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജുവാര്യർ

പ്രിയപ്പെട്ട സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി മഞ്ജുവാര്യർ. നടി ഭാവന, സംയുക്ത വർമ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് മഞ്ജുവാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 'ഫ്രണ്ട്സ് ലൈക്ക് ഫാമിലി' എന്ന ഹാഷ്​ടാ​ഗോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. പങ്കുവച്ച് മണിക്കൂറുകൾക്കകം തന്നെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.

മഞ്ജു വാര്യരും സൗബിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രം വെള്ളരിപട്ടണം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പൊളിറ്റിക്കൽ സറ്റയർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധായകൻ. ഫുള്‍ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരും വെള്ളരിപട്ടണത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനായ മഹേഷ് വെട്ടിയാറും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

അലക്‌സ് ജെ പുളിക്കല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ്- അപ്പു എന്‍ ഭട്ടതിരി. മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന. ശ്രീജിത് ബി നായരും കെ ജി രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News