Bramayugam: തമിഴകത്തും കൊടുങ്കാറ്റായി കൊടുമൺ പോറ്റി; കളക്ഷനിൽ കുതിച്ച് ഭ്രമയുഗം

Bramayugam box office collection: കൊടുമൺ പോറ്റിയായുള്ള മമ്മൂട്ടിയുടെ വേഷപ്പകർച്ച തന്നെയാണ് ബ്ലാക്ക് ആൻഡ് വൈറ്റിലെത്തിയ ഭ്രമയുഗത്തിന്റെ ഹൈലൈറ്റ്. 

Written by - Zee Malayalam News Desk | Last Updated : Feb 20, 2024, 03:47 PM IST
  • കേരള ബോക്‌സ് ഓഫീസിൽ ഭ്രമയുഗം മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്.
  • ആദ്യ നാല് ദിവസത്തിനുള്ളിൽ തന്നെ ചിത്രം 30 കോടിയ്ക്ക് മുകളിൽ നേടിയിരുന്നു.
  • റിലീസ് ദിനത്തിൽ ചിത്രം 13.6 ലക്ഷമാണ് തമിഴ്‌നാട്ടിൽ നേടിയത്.
Bramayugam: തമിഴകത്തും കൊടുങ്കാറ്റായി കൊടുമൺ പോറ്റി; കളക്ഷനിൽ കുതിച്ച് ഭ്രമയുഗം

മമ്മൂട്ടി നായകനായെത്തിയ ഭ്രമയുഗം കേരളത്തിലും പുറത്തും കുതിപ്പ് തുടരുകയാണ്. കൊടുമൺ പോറ്റിയായുള്ള മമ്മൂട്ടിയുടെ പകർന്നാട്ടം തന്നെയായിരുന്നു ചിത്രത്തിന്റെ സവിശേഷത. മമ്മൂട്ടിയ്ക്ക് പുറമെ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരുടെ പ്രകടനവും വലിയ പ്രശംസയാണ് നേടുന്നത്. 

കേരള ബോക്‌സ് ഓഫീസിൽ ആദ്യ ദിനം മുതൽ തന്നെ ഭ്രമയുഗം മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. ആദ്യ നാല് ദിവസത്തിനുള്ളിൽ തന്നെ ചിത്രം 30 കോടിയ്ക്ക് മുകളിൽ നേടിയിരുന്നു. ഇപ്പോൾ ഇതാ തമിഴ്‌നാട്ടിലും ഭ്രമയുഗത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന കണക്കുകളാണ് പുറത്തുവരുന്നത്. തമിഴ്‌നാട്ടിൽ 73 ലക്ഷമാണ് ഭ്രമയുഗത്തിന് ഓപ്പണിംഗ് വീക്കെൻഡിൽ ലഭിച്ചതെന്ന് സിനിട്രാക്ക് റിപ്പോർട്ട് ചെയ്യുന്നു.  

ALSO READ: ദുൽഖർ സൽമാൻ 'കടകൻ' ട്രെയിലർ ഇന്ന് 4 മണിക്ക് പുറത്തിറക്കുന്നു !

റിലീസ് ദിനത്തിൽ ചിത്രം 13.6 ലക്ഷമാണ് തമിഴ്‌നാട്ടിൽ നേടിയത്. വെള്ളിയാഴ്ച 9.2 ലക്ഷം നേടിയപ്പോൾ ശനിയാഴ്ച 22 ലക്ഷത്തിലധികം നേടിയാണ് ഭ്രമയുഗം കുതിച്ചത്. ഞായറാഴ്ച 27.3 ലക്ഷമാണ് ചിത്രത്തിന്റെ കളക്ഷനെന്നാണ് റിപ്പോർട്ട്. ഇതോടെ മലയാളത്തിന് പുറമെ ചിത്രം പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധയാകർഷിക്കുന്നു എന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. 

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിലാണ് പുറത്തിറങ്ങിയത്. ഏറെ വ്യത്യസ്തമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിന് വിദേശ രാജ്യങ്ങളിലും വലിയ സ്വീകാര്യത ലഭിച്ചതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും ഉൾപ്പെടെ ഭ്രമയുഗത്തിന് വലിയ കയ്യടി നേടാനായി. ഓസ്‌ട്രേലിയയിലെ ഷോകൾ പലപ്പോഴും ഹൗസ്ഫുള്ളാകുന്ന സാഹചര്യം പോലുമുണ്ടായിരുന്നു. 

ഭ്രമയുഗത്തിന്റെ രചനയും സംവിധാനവും രാഹുൽ സദാശിവനാണ് നിർവഹിക്കുന്നത്. നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്റേതാണ് സംഭാഷണങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം: ഷെഹനാദ് ജലാൽ (ഡയറക്ടർ), സംഗീതം: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, കോസ്റ്റ്റ്റ്യൂംസ്: മെൽവി ജെ,  മേക്കപ്പ്: റോനെക്സ് സേവ്യർ എന്നിവർ നിർവഹിക്കുന്നു.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്‌ ഹൊറർ ത്രില്ലർ ജോണർ സിനിമകൾക്ക് വേണ്ടി മാത്രമായുള്ള ബാനറാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈ നോട്ട് സ്റ്റുഡിയോയും അവതരിപ്പിക്കുന്ന 'ഭ്രഹ്മയുഗം' മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News