മാതൃമനസ്സിന്റെ ഓർമ്മകളെ തഴുകി ഉണർത്തുന്ന ഗാനവുമായി “തണൽ തേടി” എന്ന ആൽബം ശ്രദ്ധ നേടുന്നു. അമ്മ മനസിന്റെ സനേഹ വാത്സല്യങ്ങളും , മങ്ങാത്ത ഓർമ്മകളും കോർത്തിണക്കിയ സംഗീത ആൽബമാണ് തണൽ തേടി. ഒറ്റപ്പെട്ട് പോകുന്ന വൃദ്ധയായ അമ്മയുടെ ഏകാന്ത ജീവിതത്തിന് കൂട്ടാകുന്ന ഒരായിരം ഓർമ്മകളുടെ ‘”തണൽ ” ആണ് ഈ സംഗീത ആൽബത്തിന്റെ ഇതിവൃത്തം. ഒരു സ്ത്രീയുടെ ജീവിതത്തിലെ ദാമ്പത്യ ജീവിതത്തിന്റെ തുടക്കം മുതൽ വാർദ്ധക്യം വരെയുള്ള കാലത്തിന്റെ സുന്ദര നിമിഷങ്ങളാണ് ആൽബത്തിലൂടെ അഭ്രപാളിയിൽ മിന്നിമറയുന്നു.
എകാന്തത നൽകുന്ന ഭയാനകമായ വേദന വെള്ളിത്തിരയിൽ ആസ്വാദകരുടെ കണ്ണികളിലും ഈറൻ അണിയിക്കും .. മല്ലികാ സുകുമാരനാണ് ആൽബത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. “ദൂരമറിയാത്ത യാത്ര... തീരമറിയാത്ത യാത്ര.. എന്ന് തുടങ്ങുന്ന വരികൾക്ക് സുജാതയുടെ ശബ്ദ മാധുര്യവും പ്രേക്ഷക ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നു. രാജേഷ് ജയകുമാറാണ് തണൽ തേടി സംവിധാനം ചെയ്തിരിക്കുന്നത് .
ഡോ. വിപിൻ നായരാണ് നിർമ്മാണം .പ്രൊഫസർ എസ്. പത്മകുമാരിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അഡ്വ. ഗായത്രി നായർ ആണ് . ഗാനത്തിന്റെ എഡിറ്റിങ്ങും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ രാജേഷ് ജയകുമാർ തന്നെയാണ്. വേണു ശശിധരൻ ലേഖയാണ് ഛായഗ്രഹണം ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...