Meppadiyan : ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ ആമസോൺ പ്രൈം വിഡിയോയിൽ എത്തുന്നു; ഒടിടി റിലീസ് ഉടൻ

കോവിഡ് രോഗബാധ അതിരൂക്ഷമായിരുന്ന സമയത്താണ് റിലീസ് ചെയ്തതെങ്കിലും ചിത്രം തീയേറ്ററിൽ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു.   

Written by - Zee Malayalam News Desk | Last Updated : Feb 12, 2022, 06:56 PM IST
  • ചിത്രത്തിൻറെ സ്ട്രീമിങ് തീയതി ഉടൻ പ്രഖ്യാപിക്കും.
  • നവാഗത സംവിധായകൻ വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്‌ മേപ്പടിയാൻ.
  • തീയേറ്ററുകളിൽ ജനുവരി 14 നാണ് ചിത്രം റിലീസ് ചെയ്തത്.
  • കോവിഡ് രോഗബാധ അതിരൂക്ഷമായിരുന്ന സമയത്താണ് റിലീസ് ചെയ്തതെങ്കിലും ചിത്രം തീയേറ്ററിൽ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു.
Meppadiyan : ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ ആമസോൺ പ്രൈം വിഡിയോയിൽ എത്തുന്നു; ഒടിടി റിലീസ് ഉടൻ

Kochi : ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം മേപ്പടിയാന്റെ ഒടിടി അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി. ചിത്രത്തിൻറെ സ്ട്രീമിങ് തീയതി ഉടൻ പ്രഖ്യാപിക്കും. നവാഗത സംവിധായകൻ വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്‌  മേപ്പടിയാൻ.

തീയേറ്ററുകളിൽ ജനുവരി 14 നാണ് ചിത്രം റിലീസ് ചെയ്തത്. കോവിഡ് രോഗബാധ അതിരൂക്ഷമായിരുന്ന സമയത്താണ് റിലീസ് ചെയ്തതെങ്കിലും ചിത്രം തീയേറ്ററിൽ മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു. മേപ്പടിയാന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ചിത്രത്തിൽ കുടുംബനായകനായി ആണ് ഉണ്ണി മുകുന്ദൻ എത്തിയത്.

ALSO READ: Upacharapoorvam Gunda Jayan | ഗുണ്ട ജയന്റെ വീട്ടിലെ 'സൂപ്പര്‍ പെണ്ണുങ്ങള്‍'; പോസ്റ്റര്‍ പുറത്തുവിട്ട് മഞ്ജുവാര്യര്‍

ചിത്രത്തിൽ അഞ്ജു കുര്യനാണ് നായിക. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്,മേജർ രവി, നിഷ സാരംഗ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കുണ്ടറ ജോണി, ആര്യ, കൃഷ്ണപ്രസാദ്, പോളി വൽസൻ, മനോഹരിയമ്മ, തുടങ്ങിയവരുംചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 

ALSO READ: രാജാവും മഹർഷിയുമായി നിവിനും ആസിഫും, മഹാവീര്യർ ഫസ്റ്റ്ലുക്ക് പോസ്റ്റർ

ചിത്രത്തിന്‍റെ  സംഗീത സംവിധായകൻ രാഹുൽ സുബ്രഹ്മണ്ന്യാണ്. വിജയ് യേശുദാസ്, നിത്യ മാമൻ, കാർത്തിക് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.  ചിത്രത്തിലെ ഗാനങ്ങളും വൻ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

ALSO READ: Beeshma Paravam Movie | മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം സിനിമയുടെ റിലീസ് നീട്ടി; ടീസർ നാളെ

ഉണ്ണി മുകുന്ദന്‍റെ  നിർമ്മാണ സംരഭമായ UMFന്‍റെ ആദ്യ ചിത്രമാണ് മേപ്പടിയാൻ. നീൽ.ഡി.കുഞ്ഞയാണ് ഛായഗ്രാഹകൻ. ഷമീർ മുഹമ്മദാണ് ചിത്ര സംയോജനം. സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്‍റെ  ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News