കൊച്ചി : ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന നാദിർഷ ചിത്രം ഈശോ നേരിട്ട് ഒടിടി റീലിസിനായി ഒരുങ്ങുന്നു. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സോണി ലിവ് സ്വന്തമാക്കി. ഈശോ ഒക്ടോബർ അഞ്ച് വിജയദശ്മി ദിവസം മുതൽ സംപ്രേഷണം ചെയ്യും. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം മൊഴി മാറ്റി റിലീസ് ചെയ്യുന്നതാണ്. വളരെ ഉയർന്ന തുകയ്ക്കാണ് ഈശോയുടെ സംപ്രേക്ഷണ അവകാശങ്ങൾ സോണി സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചിത്രത്തിൻറെ ട്രെയ്ലർ ഏപ്രിൽ മാസം ആദ്യം റിലീസ് ചെയ്തിരുന്നു. ട്രെയ്ലർ ഏറെ ജനശ്രദ്ധനേടിയിരുന്നു. സുനീഷ് വാരനാടാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അരുൺ നാരയണൺ പ്രൊഡക്ഷന്റെ ബാനറിൽ അരുൺ നാരായണൻ ആണ് ചിത്രം നിർമിച്ചരിക്കുന്നത്. നാദിർഷ തന്നെയാണ് ചിത്രത്തിൻറെ സംഗീതം സംവിധായകനും. ബിജിഎം ഒരുക്കിയിരിക്കുന്നത് രാഹുൽ രാജാണ്. ഒറ്റ നോട്ടത്തിൽ ത്രില്ലർ ടച്ചോടെയാണ് ചിത്രത്തിൻറെ ടീസർ എത്തിയിരിക്കുന്നത്. നമിത പ്രമോദും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ALSO READ : Naalam Mura Movie: 'ആര് ജയിക്കും ആര് തോൽക്കും എന്ന് പറയാൻ ആകാത്ത മത്സരം', 'നാലാം മുറ' മോഷൻ പോസ്റ്റർ
'Eesho' is coming! The thriller from the Jayasurya-Nadirshah combo will be streaming on SonyLIV from Oct 5th.
Releasing in: Malayalam | Tamil | Telugu | Kannada | Hindi |#Eesho #EeshoOnSonyLIV #SonyLIV pic.twitter.com/VVS6nQgnpc
— SonyLIV (@SonyLIV) September 14, 2022
ചിത്രത്തിൻറെ പേരിനെ ചൊല്ലി ഏറെ വിവാദങ്ങളുണ്ടായിരുന്നു. കൂടാതെ ചിത്രത്തിനെതിരെ നിയമ നടപടികളും ഉണ്ടായിരുന്നു. സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഈ പൊതുതാല്പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. അതുകൊണ്ടുതന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. പേരിനെതിരെ മാത്രമാണ് പ്രതിഷേധം ഉള്ളതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. സിനിമയുടെ ഉള്ളടക്കം എന്ത് എന്നത് പ്രസക്തമല്ല. സിനിമയില്‍ നല്ല കാര്യങ്ങളാണ് പറയുന്നത് എങ്കിലും ഈശോ എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല എന്നാണ് കത്തോലിക്കാ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. എന്നാൽ സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്നു കരുതി കോടതിക്ക് ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
ചിത്രത്തിൽ ജയസൂര്യയെയും, നമിത പ്രമോദ് എന്നിവരെ കൂടാതെ ജാഫർ ഇടുക്കി, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കേരളത്തിലും ദുബായിലും ആയി ആണ് ചിത്രം ചെയ്തത്. കേരളത്തിൽ മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് റോബി വർഗീസ് ആണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.