Eesho Movie: കലാരംഗത്ത് ക്രൈസ്തവ വിരുദ്ധ വികാരം, ഇൗശോ സിനിമ വിവാദത്തിൽ കെ.സി.ബി.സി

ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുന്ന പ്രവണത സിനിമ മേഖലയിൽ വർദ്ധിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 9, 2021, 05:25 PM IST
  • ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുന്ന പ്രവണത സിനിമ മേഖലയിൽ വർദ്ധിക്കുകയാണ്.
  • ഒരു സമൂഹത്തിന്‍റെ മത വിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും അവഹേളിക്കുന്നത് സംസ്കാരമുള്ള സമൂഹത്തിന് ഭൂഷണമല്ല.
  • ക്രൈസ്തവ സമൂഹത്തിന്‍റെ ആശങ്കകൾ തിരിച്ചറിഞ്ഞ് തിരുത്തൽ നടപടിക്ക് ഉത്തരവാദിത്തപ്പെട്ടവർ ഇടപെടണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
Eesho Movie: കലാരംഗത്ത് ക്രൈസ്തവ വിരുദ്ധ വികാരം, ഇൗശോ സിനിമ വിവാദത്തിൽ കെ.സി.ബി.സി

ഇൗശോ സിനിമ വിവാദത്തിൽ പരോക്ഷ വിമർശനവുമായി കെസിബിസി. കലാരംഗത്ത് ക്രൈസ്തവ വിരുദ്ധ വികാരം കൂടുന്നു. ആവിഷ്കാര സ്വാതന്ത്ര്യം അംഗീകരിക്കുമ്പോൾ തന്നെ മത വികാരത്തെ മുറിപ്പെടുത്തരുതെന്നും കെസിബിസി വിമര്‍ശിച്ചു.

ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുന്ന പ്രവണത സിനിമ മേഖലയിൽ വർദ്ധിക്കുകയാണ്. ഒരു സമൂഹത്തിന്‍റെ മത വിശ്വാസങ്ങളെയും വിശുദ്ധ ബിംബങ്ങളെയും അവഹേളിക്കുന്നത് സംസ്കാരമുള്ള സമൂഹത്തിന് ഭൂഷണമല്ല. ക്രൈസ്തവ  സമൂഹത്തിന്‍റെ ആശങ്കകൾ തിരിച്ചറിഞ്ഞ് തിരുത്തൽ നടപടിക്ക് ഉത്തരവാദിത്തപ്പെട്ടവർ ഇടപെടണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

ALSO READ : UAE ഹൈസ്കൂൾ വിദ്യാർഥികൾക്കായി നിക്കോൺ സംഘടിപ്പിച്ച Short Film ഫെസ്റ്റിവലിൽ മലയാളി വിദ്യാർഥിനിക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരം

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഈശോ'. ചിത്രത്തിന്‍റെ പേര് വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണെന്നും അത് മാറ്റണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ പേരിന് വിശ്വാസവുമായി യാതൊരു ബന്ധവുമില്ലെന്നും കേവലം ഒരു കഥാപാത്രത്തിന്‍റെ പേര് മാത്രമാണെന്നും നാദിര്‍ഷ പ്രതികരിച്ചിരുന്നു. പേരുമാറ്റാനുദ്ദേശിക്കുന്നില്ലെന്നാണ് നാദിർഷയുടെ നിലപാട്. 

ALSO READ : Navarasa Release : നവരസ നെറ്റ്ഫ്ലിക്സിൽ എത്തി; ആകാംഷയോടെ പ്രേക്ഷകർ

വിവാദങ്ങളില്‍ സംവിധായകന്‍ നാദിര്‍ഷക്ക് പിന്തുണയുമായി ഫെഫ്ക രംഗത്തെത്തിയിരുന്നു. തല്‍പ്പര കക്ഷികള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന വിവാദത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ സംഘടനം പൊതുസമൂഹം പിന്തുണ നല്‍കണമെന്നും അഭ്യർത്ഥിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News