Madhura Manohara Moham: തിയേറ്ററുകളിൽ ചിരി പടർത്താൻ ഷറഫുദ്ധീൻ; റിലീസിനൊരുങ്ങി 'മധുര മനോഹര മോഹം'

Madhura Manohara Moham release date: രജിഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 9, 2023, 07:13 PM IST
  • ഒരു മുഴുനീള എന്റർടൈൻമെന്റാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്.
  • ഹിഷാം അബ്ദുൾ വഹാബാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
  • ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം B3M ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്.
Madhura Manohara Moham: തിയേറ്ററുകളിൽ ചിരി പടർത്താൻ ഷറഫുദ്ധീൻ; റിലീസിനൊരുങ്ങി 'മധുര മനോഹര മോഹം'

കൊച്ചി: മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധായകയാവുന്ന 'മധുര മനോഹര മോഹം' ജൂൺ 16 ന് തിയേറ്ററുകളിൽ എത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തിൽ രജിഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം B3M ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ്. ചന്ദ്രു സെൽവരാജാണ് ചിത്രത്തിന്റെ ക്യാമറ. ചിരിയുടെ പശ്ചാത്തലത്തിൽ ഒരു മുഴുനീള എന്റർടൈൻമെന്റാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്. 

ALSO READ: ഉടൽ ഒടിടിയിൽ എത്തുമോ? ഏറ്റവും പുതിയ അപ്ഡേറ്റ് ഇങ്ങനെ

ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം ഹിഷാം അബ്ദുൾ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഹിഷാമിനെ കൂടാതെ നവാഗതനായ ജിബിൻ ഗോപാലും ചിത്രത്തിന്റെ സംഗീത സംവിധാനം, പശ്ചാത്തല സംഗീതം എന്നിവ നിർവഹിക്കുകയും പ്രൊമോ സോം​ഗ് ഒരുക്കുകയും ചെയ്തിട്ടുണ്ട്. വിജയ രാഘവൻ, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, ആർഷ ബൈജു, സുനിൽ സുഖദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അപ്പു ഭട്ടതിരി, മാളവിക വി.എൻ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, ആർട്ട് ഡയറക്ടർ: ജയൻ ക്രയോൺ, മേക്കപ്പ്: റോനെക്‌സ് സേവിയർ. കോസ്റ്റ്യൂം സനൂജ് ഖാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സുഹൈൽ വരട്ടിപ്പള്ളിയൽ, എബിൻ ഇഎ (ഇടവനക്കാട്), സൗണ്ട് ഡിസൈനർ: ശങ്കരൻ എഎസ്, കെ.സി സിദ്ധാർത്ഥൻ, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതൻ

പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ഡിസൈനുകൾ: യെല്ലോടൂത്ത്‌സ്, കൊറിയോഗ്രാഫർ: ഇംതിയാസ് അബൂബക്ക‍ർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News