Prakashan Parakkatte trailer: ചിരിപ്പിക്കാൻ പ്രകാശനും കൂട്ടരും തിയേറ്ററുകളിലേക്ക്; പ്രകാശൻ പറക്കട്ടെ' ട്രെയിലർ

മാത്യു തോമസ് അവതരിപ്പിക്കുന്ന പ്രകാശൻ എന്ന കഥാപാത്രത്തെയും അവന്റെ സ്വപ്നങ്ങളെയും കോർത്തിണക്കിയാണ് സിനിമയാണ് പ്രകാശൻ പറക്കട്ടെ എന്നാണ് ടീസറിൽ നിന്നും ട്രെയിലറിൽ നിന്നുമൊക്കെ മനസിലാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 12, 2022, 12:22 PM IST
  • മാത്യു തോമസിന്റെ പ്രകാശൻ എന്ന കഥാപാത്രത്തിന്റെ അച്ഛനായിട്ടാണ് ദിലീഷ് പോത്തൻ ചിത്രത്തിൽ എത്തുന്നത്.
  • നിഷ സാരം​ഗ് ആണ് അമ്മയുടെ വേഷം കൈകാര്യം ചെയ്യുന്നത്.
  • ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
Prakashan Parakkatte trailer: ചിരിപ്പിക്കാൻ പ്രകാശനും കൂട്ടരും തിയേറ്ററുകളിലേക്ക്; പ്രകാശൻ പറക്കട്ടെ' ട്രെയിലർ

ധ്യാൻ ശ്രീനിവാസന്റെ (Dhyan Sreenivasan) എഴുതി ദിലീഷ് പോത്തൻ (Dileesh Pothen) മാത്യു തോമസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പ്രകാശൻ പറക്കട്ടെ (Prakashan Parakkatte) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പുതുമുഖമായ ഷഹദാണ് ചിത്രം സംവിദാനം ചെയ്യുന്നത്. കോമഡിക്ക് പ്രാധാന്യം നൽകിയുള്ള ചിത്രമായിരിക്കും പ്രകാശൻ പറക്കട്ടെ എന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ചിത്രം ജൂൺ‌ 17ന് തിയേറ്ററുകളിലെത്തും. 

മാത്യു തോമസ് അവതരിപ്പിക്കുന്ന പ്രകാശൻ എന്ന കഥാപാത്രത്തെയും അവന്റെ സ്വപ്നങ്ങളെയും കോർത്തിണക്കിയാണ് സിനിമയാണ് പ്രകാശൻ പറക്കട്ടെ എന്നാണ് ടീസറിൽ നിന്നും ട്രെയിലറിൽ നിന്നുമൊക്കെ മനസിലാകുന്നത്. മാത്യു തോമസിന്റെ പ്രകാശൻ എന്ന കഥാപാത്രത്തിന്റെ അച്ഛനായിട്ടാണ് ദിലീഷ് പോത്തൻ ചിത്രത്തിൽ എത്തുന്നത്. നിഷ സാരം​ഗ് ആണ് അമ്മയുടെ വേഷം കൈകാര്യം ചെയ്യുന്നത്. 

Also Read: Sayanna Varthakal: ''വ്യത്യസ്തനായ രവികുമാറിനെ സമൂഹം അം​ഗീകരിച്ചിരുന്നില്ല'', രസകരമായ ട്രെയിലറുമായി 'സായാഹ്ന വാർത്തകൾ'

ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സൈജു കുറുപ്പ് അജു വർഗീസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍​ഗീസും വിശാഖ് സുബ്രഹ്മണ്യവും ടിനു തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാൻ റഹ്മാനാണ് സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗുരുപ്രസാദാണ് ഛായാ​ഗ്രഹണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News