97ാമത് ഓസ്കാർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഹിന്ദി ചിത്രം ലാപതാ ലേഡീസ്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായാണ് ചിത്രം തിരഞ്ഞെെടുത്തത്.
ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് 2025ലെ പുരസ്കാരത്തിനായി ചിത്രത്തെ ശുപാർശ ചെയ്തത്. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ ആട്ടം, കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങിയ ഓൾ വി ഇമാജിൻ അസ് ലൈറ്റ്, അനിമൽ, കിൽ, കൽക്കി 2898 എഡി, ആർട്ടിക്കിൾ 370 തുടങ്ങി 29 ചിത്രങ്ങളെ മറികടന്നാണ് ലാപതാ ലേഡീസ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായത്.
ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തികൊണ്ട് കിരൺ റാവു സംവിധാനം ചെയ്ത സിനിമയാണ് ലാപതാ ലേഡീസ്. നിതാൻഷി ഗോയൽ, പ്രതിഭ രന്ത, സ്പർശ് ശ്രീവാസ്തവ്, ഛായ കദം, രവി കിഷൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ബിപ്ലബ് ഗോസാമിയുടെ നോവലിനെ അടിസ്ഥാനമാക്കി സ്നേഹ ദേശായി തിരക്കഥ ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് കിരൺ റാവു, ആമിർ ഖാൻ, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ്.
അവതരണത്തിലെ പുതുമകൊണ്ടും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും ചിത്രം പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയിരുന്നു. വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ വച്ച് വധു മാറി പോകുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വെറും 5 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം 23 കോടിയാണ് നേടിയത്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.