വിഷ്ണു ഉണ്ണികൃഷ്ണൻ പോലീസ് വേഷത്തിൽ;കുറിയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

കുറി കൊക്കേഴ്സ് മീഡിയ&എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിച്ച് കെ.ആർ.പ്രവീൺ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 15, 2022, 07:51 PM IST
  • കുറിയുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ
  • കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയതാണ് ഈ ചിത്രം
  • ത്രില്ലർ ചിത്രമാണ് കുറിയെന്നാണ് സൂചന
വിഷ്ണു ഉണ്ണികൃഷ്ണൻ പോലീസ് വേഷത്തിൽ;കുറിയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പോലീസ് വേഷത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന  ഫാമിലി സസ്പെൻസ് ത്രില്ലർ 'കുറിയുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയ ഈ ചിത്രം ജൂലൈ 22ന് തിയേറ്ററുകളിലേക്ക് എത്തും. 

കുറി കൊക്കേഴ്സ് മീഡിയ&എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിച്ച് കെ.ആർ.പ്രവീൺ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ കുറിയിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി,വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്‌, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. 

ALSO READ: Kuri Movie Trailer : 'ബിബിനെ അന്വേഷിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ'; കുറി സിനിമയുടെ ട്രെയിലർ

ഛായഗ്രഹണം സന്തോഷ്‌ സി പിള്ള, എഡിറ്റിങ് - റഷിൻ അഹമ്മദ്. ബി.കെ.ഹരിനാരായണൻ വരികളെഴുതുന്ന ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് വിനു തോമസാണ്. പ്രൊജക്റ്റ്‌ ഡിസൈനർ - നോബിൾ ജേക്കബ്, ആർട്ട്‌ ഡയറക്ടർ - രാജീവ്‌ കോവിലകം, സംഭാഷണം - ഹരിമോഹൻ ജി, കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ - ശരൺ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു.
പി ആർ ഒ - ആതിര ദിൽജിത്

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ 

Trending News