കാർത്തിക് ആര്യൻ ബോളീവുഡിന്‍റെ രക്ഷകൻ: അർജുൻ കപൂർ

കാർത്തിക് ആര്യൻ ഏക് വില്ലൻ റിട്ടേൺസിന്‍റെ ട്രൈലർ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ചിത്രത്തിലെ അഭിനേതാക്കളായ അർജുൻ കപൂർ, ജോൺ എബ്രഹാം, ദിഷ പട്നാനി, താര സുതരിയ എന്നിവരെ ടാഗ് ചെയ്ത് പങ്ക് വച്ചത്. ഒപ്പം ഇതിലെ വില്ലൻമാർ എന്നെ വളരെയധികം ആകർഷിക്കുന്നു എന്നും ചിത്രത്തിന്‍റെ സംവിധായകനായ മോഹിത് സുരിയുടെ കഥാവതരണം എപ്പോഴത്തെയും പോലെ മനോഹരമാണ് എന്നും കാർത്തിക് കമന്‍റും ചെയ്തിട്ടുണ്ട്.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Jul 2, 2022, 04:55 PM IST
  • കാർത്തിക് ആര്യൻ നായകനായി അഭിനയിച്ച ഭൂൽ ഭുലയ്യ 2 മികച്ച അഭിപ്രായം നേടി.
  • ഇതിന് മുൻപ് കങ്കണ റണാവത്തും കാർത്തിക് ആര്യനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
  • അടുത്തിടെ പുറത്തിറങ്ങിയ ബോളീവുഡ് ചിത്രങ്ങളിൽ ഇത്രത്തോളം കളക്ഷൻ ലഭിക്കുന്ന ഏക ചിത്രമാണ് ഭൂൽ ഭുലയ്യ 2.
കാർത്തിക് ആര്യൻ ബോളീവുഡിന്‍റെ രക്ഷകൻ: അർജുൻ കപൂർ

സമീപ കാലത്ത് ബോളീവുഡിൽ നിന്നും മികച്ച വിജയം കൈവരിച്ച ഒരേയൊരു ചിത്രമാണ് കാർത്തിക് ആര്യൻ നായകനായി അഭിനയിച്ച ഭൂൽ ഭുലയ്യ 2 എന്ന ചിത്രം. ഈ ചിത്രത്തിന്‍റെ വിജയത്തോടെ അർജുൻ കപൂർ സഹ താരങ്ങളിൽ നിന്നും വളരെയധികം പ്രശംസ പിടിച്ച് പറ്റുന്നുണ്ട്. ഇപ്പോൾ ബോളീവുഡ് യുവ താരം അർജുൻ കപൂർ കാർത്തിക് ആര്യനെ ബോളീവുഡിന്‍റെ രക്ഷകൻ എന്ന് അഭിസംബോധന ചെയ്തിരിക്കുകയാണ്. അർജുൻ കപൂർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഏക് വില്ലൻ റിട്ടേൺസ് എന്ന ചിത്രത്തിന്‍റെ ട്രൈലർ കാർത്തിക് ആര്യൻ തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി ഷെയർ ചെയ്തതിന് പിന്നാലെയാണ് അർജുൻ കപൂറിന്‍റെ പരാമർശം. 

കാർത്തിക് ആര്യൻ ഏക് വില്ലൻ റിട്ടേൺസിന്‍റെ ട്രൈലർ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ചിത്രത്തിലെ അഭിനേതാക്കളായ അർജുൻ കപൂർ, ജോൺ എബ്രഹാം, ദിഷ പട്നാനി, താര സുതരിയ എന്നിവരെ ടാഗ് ചെയ്ത് പങ്ക് വച്ചത്. ഒപ്പം ഇതിലെ വില്ലൻമാർ എന്നെ വളരെയധികം ആകർഷിക്കുന്നു എന്നും ചിത്രത്തിന്‍റെ സംവിധായകനായ മോഹിത് സുരിയുടെ കഥാവതരണം എപ്പോഴത്തെയും പോലെ മനോഹരമാണ് എന്നും കാർത്തിക് കമന്‍റും ചെയ്തിട്ടുണ്ട്. ഇതിനാണ് 'രക്ഷകൻ സംസാരിക്കുന്നു' എന്ന് അർജുൻ കപൂർ തമാശ രൂപേണ മറുപടി നൽകിയത്. ഇതിന് മുൻപ് കങ്കണ റണാവത്തും കാർത്തിക് ആര്യനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. 

Read Also: Cheena Trophy Movie : ധ്യാൻ ശ്രീനിവാസന്റെ ചീന ട്രോഫിയിലൂടെ ഷെഫ് പിള്ള അഭിനയ രംഗത്തേക്ക്

കാർത്തിക് ആര്യൻ നായകനായി അഭിനയിച്ച ഭൂൽ ഭുലയ്യ 2 മികച്ച അഭിപ്രായം നേടി. ഇന്ത്യയിൽ മാത്രം 180 കോടിക്ക് മുകളിലാണ് കളക്ഷൻ നേടുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ബോളീവുഡ് ചിത്രങ്ങളിൽ ഇത്രത്തോളം കളക്ഷൻ ലഭിക്കുന്ന ഏക ചിത്രമാണ് ഭൂൽ ഭുലയ്യ 2. ചിത്രം നെറ്റ്ഫ്ലിക്സ് വഴി പുറത്ത് വന്നതിന് ശേഷവും മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്. ചിത്രം പുറത്തിരങ്ങിയ ആഴ്ച്ച ഏറ്റവും കൂടുതൽ റേറ്റിങ്ങ് ലഭിക്കുന്ന നോൺ ഇംഗ്ലീഷ് സിനിമയായി ഭൂൽ ഭുലയ്യ 2 മാറി. അതേ സമയം മോഹിത് സൂരി സംവിധാനം ചെയ്ത് റിതേഷ് ദേശ്മുഖ്, സിദ്ദാർഥ് മൽഹോത്ര, ശ്രദ്ധ കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി 2014 ൽ പുറത്തിറങ്ങിയ ഏക് വില്ലൻ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ഏക് വില്ലൻ റിട്ടേൺസ്. 

മോഹിത് സൂരി തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.  അർജുൻ കപൂർ, ജോൺ എബ്രഹാം, ദിഷ പട്നാനി, താര സുതരിയ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2014 ലെ ഏക് വില്ലൻ എന്ന സിനിമയിൽ നടന്ന സംഭവങ്ങൾക്ക് 8 വർഷത്തിന് ശേഷം നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. വൺ സൈഡ് ലവർമാരായ കാമുകൻമാർ പ്രണയിക്കുന്ന പെൺകുട്ടികളെ കൊലപ്പെടുത്തുന്ന ഒരു സീരിയൽ കില്ലറെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ട് നീങ്ങുന്നത്. ജൂലൈ 29 നാണ് ഏക് വില്ലൻ റിട്ടേൺസ് തീയറ്ററുകളിൽ എത്തുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News