ബോളീവുഡിന്‍റെ കഷ്ടകാലം അവസാനിപ്പിച്ചത് ഭൂൽ ഭുലയ്യ 2; അഭിനന്ദനവുമായി കങ്കണ റണാവത്ത്

ബോളീവുഡ് ചിത്രങ്ങളുടെ തണുത്ത ബോക്സ് ഓഫീസ് നമ്പറുകളെ ചൂടുപിടിപ്പിച്ചതിന് ചിത്രത്തിന്‍റെ എല്ലാ അഭിനേതാക്കളെയും മറ്റ് അണിയറ പ്രവർത്തകരെയും അഭിനന്ദിച്ചുകൊണ്ടാണ് താരം ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്ക് വച്ചത്. ഇതിൽ ചിത്രത്തിന്‍റെ നായകനായ കാർത്തിക് ആര്യനെയും കിയാര അദേനിയെയും കങ്കണ റണാവത്ത് ടാഗ് ചെയ്തിട്ടുണ്ട്.

Written by - Ajay Sudha Biju | Edited by - Zee Malayalam News Desk | Last Updated : May 22, 2022, 05:56 PM IST
  • ലോക്ക് ഡൗണിന് ശേഷം ബോളീവുഡ് ഫിലിം ഇന്‍റസ്ട്രി തുടർച്ചയായ പരാജയങ്ങൾ നേരിട്ടിരുന്നു.
  • ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അഭിനന്ദിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ചലച്ചിത്രതാരം കങ്കണ റണാവത്ത്.
  • ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അഭിനന്ദിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ചലച്ചിത്രതാരം കങ്കണ റണാവത്ത്.
ബോളീവുഡിന്‍റെ കഷ്ടകാലം അവസാനിപ്പിച്ചത് ഭൂൽ ഭുലയ്യ 2; അഭിനന്ദനവുമായി കങ്കണ റണാവത്ത്

കാർത്തിക് ആര്യൻ, കിയാര അദേനി താരജോഡി അഭിനയിച്ച് മേയ് 20 ന് പുറത്തിറങ്ങിയ ഹൊറർ കോമഡി ചിത്രം ഭൂൽ ഭുലയ്യ റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ 14 കോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു. ഇതോടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അക്ഷയ് കുമാർ നായകനായ മൾട്ടീസ്റ്റാർ ചിത്രം സൂര്യവൻശിക്ക് ശേഷം ആദ്യ ദിനം ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കുന്ന ചിത്രമായി ഭൂൽ ഭുലയ്യ 2 മാറി. ലോക്ക് ഡൗണിന് ശേഷം ബോളീവുഡ് ഫിലിം ഇന്‍റസ്ട്രി തുടർച്ചയായ പരാജയങ്ങൾ നേരിട്ടിരുന്നു. 

അവയിൽ കുറച്ചെങ്കിലും ആശ്വാസം പകർന്നത് സൂര്യവൻശി മാത്രമായിരുന്നു.  ഇപ്പോൾ അക്ഷയ് കുമാർ നായകനായി 2007 ൽ പുറത്തിറങ്ങിയ ഭൂൽ ഭുലയ്യ എന്ന ഹോറർ കോമഡി ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ഭൂൽ ഭുലയ്യ 2 ഒരു ഇടവേളക്ക് ശേഷം ബോക്സ് ഓഫീസിന്‍റെ പടിവാതിൽ ബോളീവുഡിന് മുന്നിൽ തുറന്ന് കൊടുക്കുന്ന കാഴ്ച്ചയാണ് ചലച്ചിത്ര പ്രേമികൾക്ക് കാണാൻ സാധിക്കുന്നത്. ഭൂൽ ഭുലയ്യ 2 ന്‍റെ വിജയത്തിൽ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അഭിനന്ദിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ചലച്ചിത്രതാരം കങ്കണ റണാവത്ത്. 

Read Also: Theru Teaser : ആക്ഷൻ ത്രില്ലർ ചിത്രവുമായി അമിത് ചക്കാലക്കൽ; തേര് ടീസറെത്തി

ബോളീവുഡ് ചിത്രങ്ങളുടെ തണുത്ത ബോക്സ് ഓഫീസ് നമ്പറുകളെ ചൂടുപിടിപ്പിച്ചതിന് ചിത്രത്തിന്‍റെ എല്ലാ അഭിനേതാക്കളെയും മറ്റ് അണിയറ പ്രവർത്തകരെയും അഭിനന്ദിച്ചുകൊണ്ടാണ് താരം ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്ക് വച്ചത്. ഇതിൽ ചിത്രത്തിന്‍റെ നായകനായ കാർത്തിക് ആര്യനെയും കിയാര അദേനിയെയും കങ്കണ റണാവത്ത് ടാഗ് ചെയ്തിട്ടുണ്ട്. ഭൂൽ ഭുലയ്യ 2 പുറത്തിറങ്ങിയ മേയ് 20 ന് കങ്കണ റണാവത്ത് പ്രധാന കഥാപാത്രമായി അഭിനയിച്ച ധാക്കഡ് എന്ന ചലച്ചിത്രം പുറത്തിറങ്ങിയിരുന്നു. പക്ഷെ ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ പരാജയം നേരിടുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ആദ്യ ദിനം ഈ ചിത്രം വെറും 50 ലക്ഷത്തിന് താഴെ മാത്രമാണ് കളക്ഷൻ നേടിയത്. 

അനീസ് ബസ്മി സംവിധാനം ചെയ്ത ഭൂൽ ഭുലയ്യ 2 എന്ന ചിത്രത്തിൽ കാർത്തിക് ആര്യനും കിയാര അദേനിക്കുമൊപ്പം തബു, രാജ്പാൽ യാദവ് എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റായ തരൺ ആദർശ് ഭൂൽ ഭുലയ്യ 2 ന് അതിശയകരമായ ഓപ്പണിങ്ങ് ലഭിച്ചതായാണ് അഭിപ്രായപ്പെട്ടത്. ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ ദിനം ഭൂൽ ഭുലയ്യ 14.11 കോടി രൂപയുടെ ബിസിനസ് നേടിയതായാണ് തരൺ ആദർശ് പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ കാർത്തിക് ആര്യൻ നായകനായി എത്തുന്നതിൽ വച്ച് ഏറ്റവും കൂടുതൽ തുക ഓപ്പണിങ്ങ് നേടുന്ന ചിത്രമായി ഭൂൽ ഭുലയ്യ മാറി. 

Read Also: Manju Warrier: കണ്ണെഴുതി പൊട്ടും തൊട്ട്, മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

സമീപ കാലത്ത് പുറത്തിറങ്ങിയ ഒരു ബോളീവുഡ് ചിത്രത്തിനും ഇത്ര വലിയ ഓപ്പണിങ്ങ് തുക ലഭിച്ചിട്ടില്ല. രൺവീർ സിംഗ് നായകനായ ജയേഷ്ഭായ് ജോർദാർ ആയിരുന്നു ഭൂൽ ഭുലയ്യക്ക് മുൻപ് അവസാനമായി തീയറ്ററിൽ പുറത്തിറങ്ങിയ ബോളീവുഡ് ചിത്രം. ഈ ചിത്രത്തിന് വെറും 3 കോടി മാത്രമാണ് ആദ്യ ദിനം കളക്ട് ചെയ്യാൻ സാധിച്ചത്. അജയ് ദേവ്ഗണിന്‍റെ മെയ്ഡേ, ജോൺ എബ്രഹാമിന്‍റെ അറ്റാക്ക്, ഷാഹിദ് കപൂറിന്‍റെ ജേഴ്സി, ടൈഗർ ഷ്റോഫിന്‍റെ ഹീറോപന്തി 2 എന്നീ ചിത്രങ്ങള്‍ക്കും ആദ്യ ദിന കളക്ഷൻ വളരെ കുറവായിരുന്നു. സഞ്ജയ് ലീല ബൻസാലിയുടെ 'ഗംഗുഭായ് കത്യവാടി' മാത്രമാണ് ഭേദപ്പെട്ട വിജയം നേടിയ അവസാന ഹിന്ദി ചിത്രം. 

ഫെബ്രുവരി ആദ്യവാരം പുറത്തിറങ്ങിയ ഈ ചിത്രം 209 കോടി രൂപയാണ് ലൈഫ് ടൈം കളക്ഷൻ നേടിയത്. കുറച്ച് കാലങ്ങമായി സൗത്ത് ഇന്ത്യൻ ചിത്രങ്ങളാണ് ഹിന്ദി ഹൃദയ ഭൂമിയിൽ നിന്നും മികച്ച വിജയം നേടുന്നത്. രാജമൗലി സംവിധാനം ചെയ്ത 'ആർ.ആർ.ആർ' എന്ന ചിത്രം ഹിന്ദി പതിപ്പിൽ നിന്നും ആദ്യ ദിനം 20 കോടി രൂപയും പ്രശാന്ത് നീലിന്‍റെ കെ.ജി.എഫ് 2, 54 കോടി രൂപ ആദ്യ ദിന കളക്ഷനും നേടി ബ്ലോക്ബസ്റ്റർ ആയി മാറിയിരുന്നു. മാർവലിന്‍റെ 'ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ്' എന്ന ഹോളീവുഡ് ചിത്രവും ഉത്തരേന്ത്യയിൽ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News