നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് കടുവ. പൃഥ്വിരാജ് നായകനായ ചിത്രം വമ്പൻ വിജയം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഷാജി കൈലാസ് -പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരു ചിത്രം പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രേക്ഷകർ വലിയ പ്രതീക്ഷയിൽ ആയിരുന്നു. നിരവധി പ്രതിസന്ധികൾ നേരിട്ടെങ്കിലും പ്രേക്ഷക പ്രതീക്ഷയ്ക്കൊത്ത് എത്തി കടുവ എന്നതിന് തെളിവാണ് നിറഞ്ഞ സദസിൽ ഇപ്പോഴും പ്രദർശനം തുടരുന്നത്.
ഇപ്പോഴിത ചിത്രത്തിലെ ഒരു ഉഗ്രൻ ഫൈറ്റ് സീൻ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പൃഥ്വിരാജിന്റെ ജയിലിനകത്ത് വച്ചുള്ള ഫൈറ്റ് സീൻ ആണ് പുറത്തുവിട്ടുട്ടള്ളത്. തിയേറ്ററിൽ കണ്ട ശേഷം ആ മാസ് ഫൈറ്റ് സീൻ ഒന്നു കൂടി കാണാൻ കാത്തിരുന്നവർ ഒരുപാടാണ്. ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ കടുവയിലെ ഫൈറ്റ് സീൻ ട്രെൻഡിങ്ങായി കഴിഞ്ഞു. ഫൈറ്റ് സീനുകളിൽ ഷാജി കൈലാസിന്റെ മാസ് കടുവയിലും കാണാൻ സാധിച്ചു.
Also Read: Prithviraj Sukumaran: ഇതാണ് 'കൊട്ട മധു' ! മാസ് ലുക്കിൽ പൃഥ്വി, കാപ്പയിലെ പൃഥ്വിരാജ് കഥാപാത്രം
റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തില്‍ തന്നെ 25 കോടി കളക്ഷനാണ് കടുവ നേടിയത്. ജനഗണമന എട്ട് ദിവസം കൊണ്ട് നേടിയ കളക്ഷനാണ് കടുവ ആദ്യ നാല് ദിനങ്ങളില്‍ നേടിയത്. പാന്‍ ഇന്ത്യന്‍ തലത്തില്‍ മികച്ച പ്രൊമോഷന്‍ നല്‍കിക്കൊണ്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമകളില്‍ ഒന്നാണ് കടുവ എന്ന് തന്നെ പറയാം. എല്ലാ നിയമപ്രശ്നങ്ങൾക്കും ഒടുവിൽ ജൂലൈ ഏഴിനാണ് കടുവ തിയേറ്ററിൽ റിലീസ് ചെയ്തത്. സംയുക്ത മേനോൻ ആയിരുന്നു ചിത്രത്തിൽ പൃഥ്വിരാജിന്റെ ഭാര്യയായി എത്തിയത്. വിവേക് ഒബ്രോയ് ആയിരുന്നു വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. കലാഭവൻ ഷാജോൺ, സീമ, അലൻസിയർ, ബൈജു, അർജുൻ അശോകൻ, തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.
സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ജിനു എബ്രഹാമിന്റേതാണ് തിരക്കഥ.
കടുവയ്ക്ക് ശേഷം 'കാപ്പ'യുമായി ഷാജി കൈലാസും പൃഥ്വിരാജും, ചിത്രീകരണം തുടങ്ങി
കടുവയുടെ ഗംഭീര വിജയത്തിന് ശേഷം ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കാപ്പ. ചിത്രം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ പാളയം വിജെടി ഹാളിൽ നടന്നു. എസ് എൻ സ്വാമിയാണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. നടൻ ജഗദീഷ് ഫസ്റ്റ് ക്ലാപ്പ് നിർവഹിച്ചു. ഷാജി കൈലാസ്, പൃഥ്വിരാജ്, ആസിഫ് അലി, നന്ദു, ജിനു വി എബ്രഹാം എന്നിവരും ചടങ്ങിൽ അണിനിരന്നു.
പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജുവാര്യർ എന്നിവർ കഥാപാത്രങ്ങളാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് കാപ്പ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ (GR Indugopan) എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കിയാണ് സിനിമ. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. കടുവയ്ക്ക് ശേഷം വീണ്ടും പൃഥ്വിരാജിനൊപ്പം എന്ന കുറിപ്പോടെ ഷൂട്ടിംഗ് തുടങ്ങുന്ന വിവരം ഷാജി കൈലാസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...