കൊച്ചി: കടുവയുടെ റിലീസ് വീണ്ടും വൈകാൻ സാധ്യത. ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചൻ നൽകിയ പരാതി പരിശോധിച്ചതിന് ശേഷം മാത്രമേ കടുവയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ പാടുള്ളൂവെന്ന് സെൻസർ ബോർഡിന് ഹൈക്കോടതിയുടെ നിർദേശം. ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചൻ സിനിമ തന്റെ ജീവിതത്തെ കുറിച്ചാണെന്നും. സിനിമയിൽ തന്നെയും കുടുംബത്തെയും അവഹേളിക്കുന്ന രംഗങ്ങൾ ഉണ്ടെന്നും ആരോപിച്ചാണ് പരാതി നൽകിയത്.
ചിത്രത്തിൻറെ റിലീസ് മാറ്റി വെച്ചതായി കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഒരാഴ്ചത്തേനാണ് ചിത്രത്തിൻറെ റിലീസ് മാറ്റിയതെന്ന് അണിയറ പ്രവർത്തകർ പുറത്ത് വിട്ട വാർത്താ കുറിപ്പിൽ വ്യക്തമാക്കിയത്. ജൂലൈ ഏഴിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജൂൺ 30ന് റിലീസ് ചെയ്യാനൊരുങ്ങിയിരുന്ന ചിത്രമായിരുന്നു കടുവ.
കടുവയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ നേരത്തെ ഹർജി നൽകിയിരുന്നു. തമിഴ്‌നാട് സ്വദേശിയായ മഹേഷ് എം ആണ് കഥ മോഷ്ട്ടിച്ചതാണെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇതിനെ തുടർന്ന് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് കഥാകൃത്ത് ജിനു വര്‍ഗീസ് എബ്രഹാം, നിർമാതാവ് സുപ്രിയ മേനോൻ എന്നിവർക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
മഹേഷ് ഇതിന് മുമ്പ് പാലാ സബ് കോടതിയിലും ഇത് സംബന്ധിച്ച് ഹർജി നൽകിയിരുന്നു. എന്നാൽ ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി പാലാ സബ് കോടതി പരിഗണിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് പരാതിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. ജസ്റ്റിസ് സി എസ് ഡയസാണ് പരാതിയെ തുടർന്ന് ചിത്രത്തിൻറെ തിരക്കഥാകൃത്തിനും, നിർമ്മാതാവിനും നോട്ടീസ് അയച്ചത്.
വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജ് - ഷാജി കൈലാസ് കൂട്ടുക്കെട്ടിലെത്തുന്ന ചിത്രമാണ് കടുവ. ചിത്രം പ്രധാനമായും മുണ്ടക്കയം കുമളി ഭാഗങ്ങളിലാണ് ഷൂട്ട് ചെയ്തത്. ചിത്രം നിർമ്മിക്കുന്നത് സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജിനു എബ്രഹാമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ പൂർത്തിയായിരുന്നു. ചിത്രത്തിൻറെ ടീസറുകളും, ട്രെയ്‌ലറും ഒക്കെ വളരെയേറെ ശ്രദ്ധ നേടിയിരുന്നു.
ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് കടുവയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്സും സംയുക്തമായി ആണ്. ഷാജി കൈലാസ് 8 വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യകത കൂടി കടുവയ്ക്കുണ്ട്. . ലൂസിഫറിന് ശേഷം വിവേക് ഒബ്റോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് കടുവ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...