Kadakan Movie : 'ഒരു അടി വരുന്നുണ്ട്'; കടകൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

Kadakan Movie Update : ഹക്കീം ഷാജഹാനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്  

Written by - Zee Malayalam News Desk | Last Updated : Sep 17, 2023, 08:16 PM IST
  • യുവ സംവിധായകൻ സജിൽ മമ്പാടാണ് കടകൻ ഒരുക്കന്നത്.
  • ചിത്രം ഉടൻ തിയറ്ററുകളിലെത്തും.
  • കടത്തനാടൻ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്
Kadakan Movie : 'ഒരു അടി വരുന്നുണ്ട്'; കടകൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

പ്രണയ വിലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന കടകൻ സിനിമയുടെ ഫസ്റ്റ്  ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. അടുത്തൊരു അടിപടം അണിയറയിൽ ഒരുങ്ങുന്നയെന്ന സൂചനയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ ലഭിക്കുന്നത്. യുവ സംവിധായകൻ സജിൽ മമ്പാടാണ് കടകൻ ഒരുക്കന്നത്. ചിത്രം ഉടൻ തിയറ്ററുകളിലെത്തും.

കടത്തനാടൻ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. സജിലിന്റെ കഥയ്ക്ക് സജിലും ബോധിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നേരത്തെ ശ്രീനാഥ് ഭാസിയെ വെച്ച് പ്രഖ്യാപിച്ച ചിത്രം പിന്നീട് വിലക്കിനെ തുടർന്ന് ഹക്കിം ഷാജഹാൻ നായകനാക്കി ഒരുക്കുകയായിരുന്നു. ഹക്കിമിന് പുറമെ ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, രഞ്ജിത്ത്, നിർമൽ പാലാഴി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്

ALSO READ : Malaikottai Vaaliban : മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിലേക്ക്? പുതിയ അപ്ഡേറ്റുമായി മോഹൻലാൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Hakim shahjahan (@hakim_shahjahan)

ജാസിൻ ജസീലാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഗോപി സുന്ദരാണ് ചിത്രത്തിലെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഷമീർ മുഹമ്മദാണ് എഡിറ്റർ. ആക്ഷൻ പ്രാധാന്യമുള്ള ചിത്രത്തിൽ ഫീനിക്സ് പ്രബുവും പിസി സ്റ്റണ്ടും തവസി രാജും ചേർന്നാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം ഏഴ് ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്തേക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News