Jaya Jaya Jaya Jaya He : 'ജയ ജയ ജയ ജയ ഹേ'; ദര്‍ശനയും ബേസിൽ ജോസഫും ആദ്യമായി ഒന്നിച്ചെത്തുന്നു

ജാന്‍ എ മന്നിന് ശേഷം ബേസിൽ ജോസഫ് അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രം സംവിധാനം ചെയ്യുന്നത് വിപിൻ ദാസാണ്.

Written by - Zee Malayalam News Desk | Last Updated : Jan 26, 2022, 03:18 PM IST
  • ജാന്‍ എ മന്നിന് ശേഷം ബേസിൽ ജോസഫ് അഭിനയിക്കുന്ന ചിത്രമാണിത്.
  • ചിത്രം സംവിധാനം ചെയ്യുന്നത് വിപിൻ ദാസാണ്.
  • കൂടാതെ ബേസിൽ ജോസഫും, ദർശന രാജേന്ദ്രനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും 'ജയ ജയ ജയ ജയ ഹേ' യ്ക്കുണ്ട്.
  • ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിർമ്മിക്കുന്നത്.
Jaya Jaya Jaya Jaya He : 'ജയ ജയ ജയ ജയ ഹേ'; ദര്‍ശനയും ബേസിൽ ജോസഫും ആദ്യമായി ഒന്നിച്ചെത്തുന്നു

Kochi : ബേസിൽ ജോസഫും, ദർശന രാജേന്ദ്രനും (Darshana Rajendran)  ഒന്നിക്കുന്ന പുതിയ ചിത്രം എത്തുന്നു. 'ജയ ജയ ജയ ജയ ഹേ' (Jaya Jaya Jaya Jaya He) എന്ന ചിത്രമാണ് ഇന്ന്, റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ജാന്‍ എ മന്നിന് ശേഷം ബേസിൽ ജോസഫ് അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രം സംവിധാനം ചെയ്യുന്നത് വിപിൻ ദാസാണ്.

കൂടാതെ ബേസിൽ ജോസഫും, ദർശന രാജേന്ദ്രനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും 'ജയ ജയ ജയ ജയ ഹേ' യ്ക്കുണ്ട്.  ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ബേസിൽ ജോസഫ് മുമ്പ് അഭിനയിച്ച ജാൻ എ മൻ നിർമ്മിച്ചതും ഇവരുടെ ബാനറിലായിരുന്നു. ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്, ഷോണ്‍ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ALSO READ: Freedom Fight Movie | 5 കഥകളുമായി ജിയോ ബേബിയും സംഘവും; ഫ്രീഡം ഫൈറ്റ് സിനിമയുടെ ട്രയിലർ പുറത്ത് വിട്ടു

 ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്ററും ഇതിനോടൊപ്പം തന്നെ റിലീസ് ചെയ്തിട്ടുണ്ട്. എന്നാൽ ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ തല്ക്കാലം പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും പങ്ക് വെച്ചിട്ടില്ല. ഉടൻ തന്നെ മറ്റ് കഥാപാത്രങ്ങളുടെ വിവരങ്ങളും പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: Bro Daddy OTT Release | ആരും ഇന്ന് നേരത്തെ ഉറങ്ങല്ലേ! ബ്രോ ഡാഡി സിനിമയുടെ റിലീസ് ഇന്ന് അർധരാത്രിയിൽ

ദർശന രാജേന്ദ്രന്റെ പുതിയ ചിത്രം ഹൃദയം തീയറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ജനുവരി 21 നാണ് ചിത്രം  തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ദർശന രാജേന്ദ്രനെ കൂടാതെ  പ്രണവ് മോഹന്‍ലാലും, കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. വൻ പ്രേക്ഷക ശ്രദ്ധയും ചിത്രം നേടിയിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം വിശാഖ് സുബ്രഹ്‌മണ്യമാണ് നിർമ്മിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News