Freedom Fight Movie | 5 കഥകളുമായി ജിയോ ബേബിയും സംഘവും; ഫ്രീഡം ഫൈറ്റ് സിനിമയുടെ ട്രയിലർ പുറത്ത് വിട്ടു

Freedom Fight OTT Release Date - ഫെബ്രുവരി ചിത്രം റിലീസ് ചെയ്യുമെന്ന് ഫ്രീഡം ഫൈറ്റ് സിനിമയുടെ അണിയറ പ്രവർത്തകർ സീ മലയാളം ന്യൂസിനോട് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 26, 2022, 12:47 PM IST
  • ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
  • ഫെബ്രുവരി ചിത്രം റിലീസ് ചെയ്യുമെന്ന് ഫ്രീഡം ഫൈറ്റ് സിനിമയുടെ അണിയറ പ്രവർത്തകർ സീ മലയാളം ന്യൂസിനോട് അറിയിച്ചു.
Freedom Fight Movie | 5 കഥകളുമായി ജിയോ ബേബിയും സംഘവും; ഫ്രീഡം ഫൈറ്റ് സിനിമയുടെ ട്രയിലർ പുറത്ത് വിട്ടു

കൊച്ചി : ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന് സിനിമയിലൂടെ പ്രേക്ഷക നിരൂപക പ്രശംസ നേടിയെടുത്ത സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ജിയോ ബേബിയുടെ പുതിയ ചിത്രം ഫ്രീഡം ഫൈറ്റ് (Freedom Fight) സിനിമയുടെ ട്രയിലർ പുറത്ത്. ജിയോ ബേബി നേതൃത്വം നൽകുന്ന സിനിമയ്ക്ക് 5 കഥകൾ അടങ്ങിയ ആന്തോളജിയായിട്ടാണ് അവതരിപ്പിക്കുന്നത്. 

ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫെബ്രുവരി ചിത്രം റിലീസ് ചെയ്യുമെന്ന് ഫ്രീഡം ഫൈറ്റ് സിനിമയുടെ അണിയറ പ്രവർത്തകർ സീ മലയാളം ന്യൂസിനോട് അറിയിച്ചു.

ALSO READ : Actor Joju George ന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് Freedom Fight അണിയറ പ്രവർത്തകർ, ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു

5 സിനിമകളുള്ള ആന്തോളിജിയിൽ ജോജു ജേർജ്, രജിഷ വിജയൻ, ശ്രിന്ദ, സിദ്ധാർഥ ശിവ, രോഹിണി, കബനി എന്നിവരാണ്.  മാൻകൈൻഡ് സിനിമാസിന്റെയും സിമിട്രി സിനമാസിന്റെയും  ബാനറിൽ ജോമോൻ ജേക്കബ്,ഡിജോ അഗസ്റ്റിന്, സജിൻ എസ് രാജ്,വിഷ്ണു രാജൻ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്.

ജിയോ ബേബിക്ക് പുറമെ നാല് യുവ സംവിധായകരാണ് ഫ്രീഡം ഫൈറ്റ് മറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. കുഞ്ഞില മസ്സിലാമണി, ജിതിൻ ഐസക്ക് തോമസ്, അഖിൽ അനിൽകുമാർ, ഫ്രാൻസിസ് ലൂയിസ് എന്നിവരാണ് മറ്റ് ചിത്രങ്ങൾ ഒരുക്കുന്നത്. ഇതിൽ കുഞ്ഞില മസ്സിലമണിയുടെയും ഫ്രാൻസിസിന്റെയും ആദ്യ ചിത്രമാണ്. അർച്ചന 31 നോട്ട് ഔട്ട് എന്ന് ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്റെ സംവിധായകനാണ്.

ALSO READ : Mahaan OTT Release | വിക്രം-ധ്രുവ് വിക്രം ചിത്രം മഹാൻ നേരിട്ട് OTT വഴി റിലീസ് ചെയ്യും; തിയതി പ്രഖ്യാപിച്ചു

കിലോമീറ്റേഴ്സ് ആൻഡ് കിലോമിറ്റേഴ്സ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി ഒരുക്കിയ ചിത്രമായിരുന്നു ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. നിരവിധ പ്രേക്ഷക നിരൂപക പ്രശംസ, ലഭിച്ച ചിത്രം 2020ലെ സംസ്ഥാന ചലച്ചിത്ര അവർഡ് കരസ്ഥമാക്കുകയും ചെയ്തു. നിമിഷ സജയനെയും സുരാജ് വെഞ്ഞാർമൂടിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രം ശബരിമല യുവതി പ്രശ്നം തുടങ്ങിയ ചർച്ചയാത് മറ്റൊരു വിവാദത്തിനും ഇടയാക്കിയിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News