Dijo Jose Antony: ഡിജോ ജോസ് ആന്റണിയുടെ പുതിയ ചിത്രം വരുന്നു! നായകൻ നിവിൻ പോളിയോ?

ഡിജോയുടെ പുതിയ ചിത്രത്തിൽ നിവിൻ പോളി നായകനായി എത്തുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Mar 6, 2023, 03:11 PM IST
  • ഡിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകനെന്നാണ് റിപ്പോർട്ട്.
  • വൈകാതെ തന്നെ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ദുബായിൽ തുടങ്ങുമെന്നും ദുബായ്‍ക്ക് പുറമേ കാസര്‍ഗോഡും ചിത്രത്തിന്റെ ഒരു ലൊക്കേഷനുണ്ടാകും എന്നും റിപ്പോർട്ടുണ്ട്.
  • 'ജന ഗണ മന'യുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്.
Dijo Jose Antony: ഡിജോ ജോസ് ആന്റണിയുടെ പുതിയ ചിത്രം വരുന്നു! നായകൻ നിവിൻ പോളിയോ?

'ജന ഗണ മന' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഡിജോ ജോസ് ആന്റണി. സാമൂഹിക വിഷയം അവതരിപ്പിച്ച ചിത്രം വൻ വിജയമായിരുന്നു. ഇപ്പോഴിത ഡിജോയുടെ പുതിയ ചിത്രം സംബന്ധിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഡിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകനെന്നാണ് റിപ്പോർട്ട്. വൈകാതെ തന്നെ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ദുബായിൽ തുടങ്ങുമെന്നും ദുബായ്ക്ക് പുറമേ കാസര്‍ഗോഡും ചിത്രത്തിന്റെ ഒരു ലൊക്കേഷനുണ്ടാകും എന്നും റിപ്പോർട്ടുണ്ട്. 'ജന ഗണ മന'യുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥാകൃത്ത്.

50 കോടി ക്ലബിൽ കയറിയ ചിത്രമാണ് ജന ​ഗണ മന. തിയേറ്ററുകളിൽ വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട്, മംമ്ത മോഹൻ​ദാസ്, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിൽ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചത്. ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.   

അതേസമയം നിവിൻ പോളി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'സാറ്റര്‍ഡേ നൈറ്റ്' ആണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിന് തിയേറ്ററിൽ വേണ്ടത്ര പ്രതികരണം നേടാനായിരുന്നില്ല. സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നുണ്ട്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിച്ചത്.

Also Read: Agilan Movie: ആക്ഷൻ എൻ്റർടെയ്നറുമായി ജയം രവി; 'അഖിലൻ' തിയേറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

 

ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിച്ചത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ്‌ പോത്തൻ, ശാരി, വിജയ്‌ മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരാണ്‌ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. നവീൻ ഭാസ്കറാണ് സാറ്റർഡേ നൈറ്റിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അസ്‌ലം പുരയിൽ ആണ്.

സംഗീത സംവിധാനം നിർവഹിച്ചത് ജേക്ക്സ്‌ ബിജോയ് ആണ്. ചിത്രസംയോജനം: ടി ശിവനടേശ്വരൻ. ‌പ്രൊഡക്ഷൻ ഡിസൈനർ: അനീഷ് നാടോടി. മേക്കപ്പ്‌: സജി കൊരട്ടി. കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ. കളറിസ്റ്റ്‌: ആശിർവാദ്‌. ഡിഐ: പ്രൈം ഫോക്കസ്‌ മുംബൈ. സൗണ്ട്‌ ഡിസൈൻ: രംഗനാഥ്‌ രവി. ഓഡിയോഗ്രഫി: രാജാകൃഷ്ണൻ എം. ആർ. ആക്ഷൻ ഡിറക്ടേഴ്സ്‌: അലൻ അമിൻ, മാഫിയാ ശശി. കൊറിയോഗ്രാഫർ: വിഷ്ണു ദേവ. സ്റ്റിൽസ്‌: സലിഷ്‌ പെരിങ്ങോട്ടുകര. പൊമോ സ്റ്റിൽസ്‌: ഷഹീൻ താഹ. പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ്. ആർട്ട് ഡയറക്ടർ: ആൽവിൻ അഗസ്റ്റിൻ. മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്‌‌: കാറ്റലിസ്റ്റ്‌. ഡിസൈൻസ്‌: ആനന്ദ്‌ രാജേന്ദ്രൻ. പി.ആർ.ഓ: ശബരി. ഡിജിറ്റൽ മാർക്കറ്റിംഗ്‌: ഹെയിൻസ്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News