Vaathi OTT: വാത്തി ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

Vaathi Movie OTT: ഫെബ്രുവരി 17-ന് തിയേറ്ററിലെത്തിയ ചിത്രം രണ്ട് ഇൻഡസ്ട്രിയിലും വലിയ ഹിറ്റ് സമ്മാനിച്ചു. ഏകദേശം 100 കോടിയോളം ബോക്സ്ഓഫീസ് കളക്ഷൻ നേടാൻ സാധിച്ചു. 

Written by - Zee Malayalam News Desk | Last Updated : Mar 6, 2023, 01:24 PM IST
  • ഏകദേശം 100 കോടിയോളം ബോക്സ്ഓഫീസ് കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു
  • ഫെബ്രുവരി 17 ന് തിയേറ്ററിലെത്തിയ ചിത്രം രണ്ട് ഇൻഡസ്ട്രിയിലും വലിയ ഹിറ്റായിരുന്നു
  • തിയേറ്റർ റിലീസിനു ശേഷം ഒടിടി റിലീസിനായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
Vaathi OTT: വാത്തി ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

ഈ വർഷം കോളിവുഡിലും ടോളിവുഡിലും ഒരുപോലെ വിജയം നേടിയ ചിത്രമാണ് ധനുഷ് നായകനായി എത്തിയ വാത്തി. തമിഴിലും തെലു​ഗിലും ഒരുമിച്ച് റിലീസ് ചെയ്ത ചിത്രത്തിന്റെ തെലു​ഗു പതിപ്പിന് സർ എന്നാണ് പേര്. തെലു​ഗു സിനിമ സംവിധായകൻ വെങ്കി അറ്റ്ലൂരിയുടെ ആദ്യ തമിഴ് സിനിമ കൂടിയാണ് വാത്തി. ഫെബ്രുവരി 17 ന് തിയേറ്ററിലെത്തിയ ചിത്രം രണ്ട് ഇൻഡസ്ട്രിയിലും വലിയ ഹിറ്റ് സമ്മാനിച്ചു. ഏകദേശം 100 കോടിയോളം ബോക്സ്ഓഫീസ് കളക്ഷൻ നേടാൻ സാധിച്ചു. 

സംയുക്ത, സമുദിരക്കനി, പി. സായ്കുമാർ, തനിക്കെല്ല ഭരണി, ആടുകളം നരേൻ, ഇളവരസ്, ഹരീഷ് പേരടി, സമുദ്രക്കനി, സുമന്ത് തുടങ്ങി തമിഴിലും തെലു​ഗിലുമുള്ള വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ റിലീസിനു മുന്നേ തന്നെ ഇതിലെ പാട്ടുകളും പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ജി.വി പ്രകാശ് കുമാറാണ് സം​ഗീതം നിർവ്വഹിച്ചത്.

ALSO READ : CCL 2023 : 'ആനയെ വച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനെയെ വെച്ച് നടത്തിയത് പോലെ'; സിസിഎല്ലിനെതിരെ ഇടവേള ബാബു

തിയേറ്റർ റിലീസിനു ശേഷം ഒടിടി റിലീസിനായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് പ്ലാറ്റ്ഫോമിലൂടെ മാർച്ച് 22 ന് ചിത്രം നിങ്ങളുടെ സ്വീകരണ മുറിയിലെത്തും. തിയേറ്റർ വിജയം പോലെ തന്നെ വാത്തി/ സർ ഒടിടിയിലും വലിയ ഹിറ്റാവുമെന്നതിൽ സംശയമില്ല. രണ്ട് ഭാഷകളിലും ഒരുമിച്ചാണ് റിലീസ് ചെയ്യുന്നത്.

ചിത്രം 2022 ഡിസംബർ 2 ന് തെലുങ്കിലും തമിഴിലുമായി റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീടത് മാറ്റിവച്ചു. ഇതിന് ശേഷമാണ് ചിത്രം 2023 ഫെബ്രുവരി 17-ന് റിലീസ് ചെയ്തത്.സെവൻ സ്‌ക്രീൻ സ്റ്റുഡിയോ ആണ് ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ആഹ സ്വന്തമാക്കിയതായി ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് അത് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കുകയായിരുന്നു .സാറ്റലൈറ്റ് അവകാശം സൺ ടിവി നെറ്റ്‌വർക്കിനാണ് വിറ്റത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News