Jack 'N Jill Movie : "എങ്ങനൊക്കെ എങ്ങനൊക്കെ" ഗാനവുമായി ജാക്ക് ആൻഡ് ജിൽ; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

 ഒരിടവേളയ്ക്ക് ശേഷം ഛായാഗ്രാഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആൻഡ് ജിൽ.  

Written by - Zee Malayalam News Desk | Last Updated : May 7, 2022, 04:21 PM IST
  • എങ്ങനൊക്കെ എങ്ങനൊക്കെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
  • ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ഹരിനാരായണൻ ബികെയാണ്.
    റാം സുരേന്ദർ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീ നന്ദ, റാം സുരേന്ദർ എന്നിവരും കോറസ് പാടിയിരിക്കുന്നത് രാജേഷ് മോഹൻ, ഫയീസ് മുഹമ്മദ് എന്നിവരുമാണ്.
  • ഒരിടവേളയ്ക്ക് ശേഷം ഛായാഗ്രാഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആൻഡ് ജിൽ.
Jack 'N Jill Movie : "എങ്ങനൊക്കെ എങ്ങനൊക്കെ" ഗാനവുമായി ജാക്ക് ആൻഡ് ജിൽ; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

കൊച്ചി : മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ജാക്ക് ആൻഡ് ജില്ലിന്റെ പുതിയ ഗാനം പുറത്ത് വിട്ടു. എങ്ങനൊക്കെ എങ്ങനൊക്കെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ഹരിനാരായണൻ ബികെയാണ്. റാം സുരേന്ദർ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീ നന്ദ, രാം സുരേന്ദർ എന്നിവരും കോറസ് പാടിയിരിക്കുന്നത് രാജേഷ് മോഹൻ, ഫയീസ് മുഹമ്മദ് എന്നിവരുമാണ്.

 ഒരിടവേളയ്ക്ക് ശേഷം ഛായാഗ്രാഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. ചിത്രം മെയ് 20 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. മഞ്ജു വാര്യരെ കൂടാതെ കാളിദാസ് ജയറാം, ബേസിൽ ജോസഫ് നെടുമുടി വേണു, സൗബിൻ ഷഹീർ എന്നിവറം ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്  ജാക്ക് ആൻഡ് ജിൽ.

ALSO READ: Jack N Jill Movie : 'ടഫ് സബ്ജെക്ടാ' ഫാന്റസിയോ അതോ സയൻസ് ഫിക്ഷനോ? മഞ്ജു വാര്യറുടെ ജാക്ക് എൻ ജിൽ സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടു

പൃഥ്വിരാജിന്റെ ഉറുമി സിനിമയ്ക്ക് ശേഷം സന്തോഷ് ശിവൻ മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് എൻ ജിൽ. സയൻസ് ഫിക്ഷനോടൊപ്പം ഫാന്റസിയും ചേർത്ത് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് ട്രെയലിറിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. മഞ്ജു വാര്യറുടെ ഗംഭീര ഫൈറ്റ് സീനുകളും ട്രയിലറിൽ ഉൾപ്പെടുത്തിയിരുന്നു. ചിത്രത്തിൻറെ മെക്കിങ്ങാണ് ഗാന രംഗത് കാണിച്ചിരിക്കുന്നത്.  

ഇന്ദ്രൻസ്, അജു വർഗീസ്, സേതുലക്ഷ്മി, ഷായ്ലികിഷൻ, എസ്തർ അനിൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം മെയ് 20ന് തിയറ്ററുകളിലെത്തിക്കും. നേരത്തെ ചിത്രത്തിൽ മഞ്ജു തന്നെ ആലപിച്ച കിം..കിം..കിം എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ശ്രീ ഗോകുലം മൂവിസിന്റെയും സീമാസ് ഫിലിംസിന്റെയും ബാനറിൽ ഗോകുലം ഗോപാലനും സന്തോഷ് ശിവനും എം പ്രശാന്ത് ദാസും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. സന്തോഷ് ശിവനോടൊപ്പം അജിൽ എസ് എമ്മും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജീഷ് തോട്ടങ്ങലാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. ബി.കെ ഹരിനാരയണന്റെ വരികൾക്ക് റാം സുരേന്ദറും ഗോപി സുന്ദറും ജേക്സ് ബിജോയും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ജേക്സ് ബിജോയി തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. രഞ്ജിത് ടച്ച് റിവറാണ് ചിത്രത്തിന്റെ എഡിറ്റർ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News