നട്സിലുള്ള വിറ്റാമിനുകളും ധാതുക്കളും മുടിക്കൊഴിച്ചിലിൽ നിന്ന് ശാശ്വത പരിഹാരം നൽകുന്നു.
പല കാരണങ്ങള്‍ കൊണ്ടും മുടിയുടെ ആരോഗ്യം മോശമാകാം. എന്നാൽ നട്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ അവയിൽ നിന്ന് പരിഹാരം നേടാനാകും.
ഒമേഗ 3 ഫാറ്റി ആസിഡ്, ബയോട്ടിന്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയവയാൽ സമ്പന്നമായ വാൾനട്സ് തലമുടി വളരാന്‍ സഹായിക്കുന്നു.
മുടിക്കൊഴിച്ചിൽ മാറ്റാനും കരുത്തോടെ മുടി വളരാനും സിങ്ക്, അയേണ്‍ തുടങ്ങിയവ അടങ്ങിയ അണ്ടിപ്പരിപ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ബയോട്ടിന്‍, വിറ്റാമിൻ ഇ, മഗ്നീഷ്യം, പ്രോട്ടീൻ, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക് എന്നിവ അടങ്ങിയ ബദാം കഴിക്കുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമാണ്.
ബ്രസീൽ നട്സിൽ സെലീനിയം ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ തലമുടി വളരാനും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇവ ഗുണകരമാണ്.
പ്രോട്ടീന്‍, ബയോട്ടിന്‍ എന്നിവയാൽ സമ്പന്നമായ നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ ഗുണം ചെയ്യും.
ബയോട്ടിന്റെ മികച്ച ഉറവിടമാണ് പിസ്ത. കൂടാതെ ഇവയില്‍ പ്രോട്ടീനും ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. തലമുടി വളരാന്‍ മികച്ചൊരു ഓപ്ഷനാണിവ. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)