ഭീംതാൽ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് വീണ് മൂന്ന് മരണം. 1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് വീണത്. അപകടത്തിൽ 24 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
ഭീംതാലിന് സമീപമാണ് അപകടമുണ്ടായത്. സംഭവത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ദു:ഖം രേഖപ്പെടുത്തി.
Read Also: കസാഖിസ്ഥാനിൽ വിമാനം തകർന്നുവീണ് കത്തിയമർന്നു; 42 മരണം
അൽമോറയിൽ നിന്ന് ഹൽദ്വാനിയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇതേത്തുടർന്ന് നിരവധി യാത്രക്കാർ ബസിൽ നിന്ന് തെറിച്ചുവീണു. പരിക്കേറ്റവരെ ഭീംതാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#WATCH | Uttarakhand | A team of SDRF team is carrying out a rescue operation at the Bhimtal bus accident site along with local police and the Fire Department pic.twitter.com/cqvFvFjzNy
— ANI (@ANI) December 25, 2024
പോലീസും എസ്ഡിആർഎഫ് സംഘവും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കുകയാണ്. കയർ ഉപയോഗിച്ചാണ് തോട്ടിൽ നിന്ന് ആളുകളെ പുറത്തെടുക്കുന്നത്. ഹൽദ്വാനിയിൽ നിന്ന് അപകടസ്ഥലത്തേക്ക് പതിനഞ്ച് ആംബുലൻസുകൾ അയച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.