Jack N Jill Movie : 'ടഫ് സബ്ജെക്ടാ' ഫാന്റസിയോ അതോ സയൻസ് ഫിക്ഷനോ? മഞ്ജു വാര്യറുടെ ജാക്ക് എൻ ജിൽ സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടു

Jack N Jill Movie Trailer സയൻസ് ഫിക്ഷനോടൊപ്പം ഫാന്റസിയും ചേർത്ത് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് ട്രെയലിറിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 3, 2022, 08:02 PM IST
  • മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായി ചിത്രത്തിൽ കാളിദാസ് ജയറാം, ബേസിൽ ജോസഫ് നെടുമുടി വേണു, സൗബിൻ ഷഹീർ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
  • പൃഥ്വിരാജിന്റെ ഉറുമി സിനിമയ്ക്ക് ശേഷം സന്തോഷ് ശിവൻ മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് എൻ ജിൽ.
  • സയൻസ് ഫിക്ഷനോടൊപ്പം ഫാന്റസിയും ചേർത്ത് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് ട്രെയലിറിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്.
Jack N Jill Movie : 'ടഫ് സബ്ജെക്ടാ' ഫാന്റസിയോ അതോ സയൻസ് ഫിക്ഷനോ? മഞ്ജു വാര്യറുടെ ജാക്ക് എൻ ജിൽ സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടു

കൊച്ചി : ഒരിടവേളയ്ക്ക് ശേഷം ഛായഗ്രഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ജാക്ക് എൻ ജിൽ സിനിമയുടെ  പുറത്ത് വിട്ടു. മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ കാളിദാസ് ജയറാം, ബേസിൽ ജോസഫ് നെടുമുടി വേണു, സൗബിൻ ഷഹീർ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ ഉറുമി സിനിമയ്ക്ക് ശേഷം സന്തോഷ് ശിവൻ മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് എൻ ജിൽ.

സയൻസ് ഫിക്ഷനോടൊപ്പം ഫാന്റസിയും ചേർത്ത് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് ട്രെയലിറിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. മഞ്ജു വാര്യറുടെ ഗംഭീര ഫൈറ്റ് സീനുകളും ട്രയിലറിൽ ഉൾപ്പെടുത്തിട്ടുണ്ട്. 

ALSO READ : Thuramukham Movie : നിവിൻ പോളിയുടെ തുറമുഖം ഉടൻ തിയേറ്ററുകളിലേക്ക്?

ഇന്ദ്രൻസ്, അജു വർഗീസ്, സേതുലക്ഷ്മി, ഷായ്ലികിഷൻ, എസ്തർ അനിൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം മെയ് 20ന് തിയറ്ററുകളിലെത്തിക്കും. നേരത്തെ ചിത്രത്തിൽ മഞ്ജു തന്നെ ആലപിച്ച കിം..കിം..കിം എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ശ്രീ ഗോകുലം മൂവിസിന്റെയും സീമാസ് ഫിലിംസിന്റെയും ബാനറിൽ ഗോകുലം ഗോപാലനും സന്തോഷ് ശിവനും എം പ്രശാന്ത് ദാസും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. സന്തോഷ് ശിവനോടൊപ്പം അജിൽ എസ് എമ്മും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജീഷ് തോട്ടങ്ങലാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. ബി.കെ ഹരിനാരയണന്റെ വരികൾക്ക് റാം സുരേന്ദറും ഗോപി സുന്ദറും ജേക്സ് ബിജോയും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ജേക്സ് ബിജോയി തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. രഞ്ജിത് ടച്ച് റിവറാണ് ചിത്രത്തിന്റെ എഡിറ്റർ. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News