തിരുവനന്തപുരം: കേരള ഗവർണർക്ക് മാറ്റം. നിലവിലെ ബിഹാർ ഗവർണറായ ആർഎസ്എസ് പശ്ചാത്തലമുളള ബിജെപി നേതാവ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ ആണ് പുതിയ കേരള ഗവർണർ. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാൻ ഇനി ബിഹാർ ഗവർണറാകും.
Also Read: ശബരിമല നട അടച്ചിടുമെന്ന വ്യാജ പ്രചരണത്തിനെതിരെ സൈബർ പൊലീസിന് പരാതി നൽകി ദേവസ്വം ബോർഡ്
രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ നേരത്തെ ഗോവ മന്ത്രി സഭയിലടക്കം അംഗമായിരുന്ന. ആര്‍ലേകര്‍ കേരളത്തിലേക്ക് എത്തുന്നത് ബിഹാറിൽ നിന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ആര്‍ലേകര്‍. ക്രിസ്ത്യൻ പശ്ചാത്തലമുളള ഗോവയിൽ നിന്നും കേരളത്തിലേക്കുളള രാജേന്ദ്ര വിശ്വനാഥ് ആര്ലേകറിന്റെ വരവിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ക്രിസ്ത്യൻ വിഭാഗത്തെയാകാമെന്നാണ് വിലയിരുത്തുന്നത്.
ആരിഫ് മുഹമ്മദ് ഖാനെ അടുത്ത വർഷം തിരഞ്ഞെടുപ്പ് നേരിടുന്ന ബിഹാറിലേക്കാണ് മായിരിക്കുന്നത്. സെപ്റ്റംബർ 5 ന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. സംസ്ഥാന സർക്കാരും ഗവർണ്ണർ ആരിഫ് ഖാനും തമ്മിലെ ഭിന്നത തുടരുന്നതിനിടെയാണ് ഈ മാറ്റം എന്നത് ശ്രദ്ധേയം.
Also Read: ശനിയുടെ രാശിയിൽ ബുധാദിത്യ രാജയോഗം; ഈ രാശിക്കാർക്ക് ഭാഗ്യ വർഷം; ആഗ്രഹിച്ചത് സ്വന്തമാക്കും!
ഇതിനിടയിൽ ആഭ്യന്തര കലാപം രൂക്ഷമായ മണിപ്പൂരിലും പുതിയ ഗവർണറെ നിയമിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയെയാണ് മണിപ്പൂർ ഗവർണറായി നിയമിച്ചത്. ഈ വർഷം ആഗസ്റ്റ് വരെ കാലാവധിയുണ്ടായിരിക്കെയാണ് ഈ മാറ്റം. മിസോറാം ഗവർണർ ഡോ ഹരി ബാബുവിനെ ഒഡിഷ ഗവർണറായും ജനറൽ വികെ സിംഗിനെ മിസോറാം ഗവർണറായും നിയമിച്ചിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ ഗവർണർമാർക്കാണ് മാറ്റം ഉണ്ടായിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.