Kerala Rain Alert: സംസ്ഥാനത്ത് മഴയ്ക്ക് ശമനം: 4 ദിവസത്തേക്ക് മുന്നറിയിപ്പില്ല

Kerala Weather Report: ശബരിമലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. ആകാശം ഭാഗികമായി മേഘാവൃതമായതിനാൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Dec 25, 2024, 07:49 AM IST
  • സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് ശമനം
  • അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല
  • ശബരിമലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല
Kerala Rain Alert: സംസ്ഥാനത്ത് മഴയ്ക്ക് ശമനം: 4 ദിവസത്തേക്ക് മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. 

Also Read: ഉണ്ണിയേശുവിന്റെ തിരുപ്പിറവി സ്മരണ പുതുക്കി വിശ്വാസികൾ; ദേവാലയങ്ങളിൽ പാതിരാ കുർബാന നടന്നു
 
ശബരിമലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ആകാശം ഭാഗികമായി മേഘാവൃതമായതിനാൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.  മാത്രമല്ല സംസ്ഥാനത്തിൻ്റെ പലയിടങ്ങളിലും തണുപ്പ് അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. മൂന്നാർ ചെണ്ടുവേര എസ്റ്റേറ്റിൽ താപനില മൈനസ് 1 ഡിഗ്രിയായി കുറഞ്ഞിട്ടുണ്ട്. കുണ്ടല ഡാമിൽ 2.5 ഡിഗ്രീ, വട്ടവടയിൽ 8.3 ഡിഗ്രീ എന്നിങ്ങനെയാണ് താപനില. ശബരിമലയിലും സീസണിലെ ഏറ്റവും കുറഞ്ഞ താപനില ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് മൂന്നാർ, കന്നിമല, അരുവിക്കാട്, ചെണ്ടുവര, കുണ്ടള, മാട്ടുപ്പെട്ടി, ലക്ഷ്മി, സെവൻവല എന്നിവിടങ്ങളിൽ തണുപ്പ് കൂടുതലായി അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. ക്രിസ്മസ് അവധി പ്രമാണിച്ച് മൂന്നാർ സന്ദർശിക്കാൻ എത്തിയ സഞ്ചാരികളെ മഞ്ഞു കാഴ്ചകൾ ഹരം കൊള്ളിച്ചു. 

Also Read: മേട രാശിക്കാർക്ക് ഉയർച്ച താഴ്ചകളുടെ ദിനം, മിഥുന രാശിക്കാർക്ക് ധനനേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

മഴമുന്നറിയിപ്പില്ലാത്തതിനെ തുടർന്ന് ഇന്ന് കേരളം കർണാടക ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ വടക്കൻ തമിഴ്‌നാട് തീരം, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ  അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആന്ധ്രപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35  മുതൽ 45  കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

 

Trending News