Malaika Arora: 47ാം വയസില്‍ മലൈക അറോറ വീണ്ടും അമ്മയാവുന്നു? ആരാധകരെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍

ബോളിവുഡ്  താരം,  നർത്തകി, ഫിറ്റ്നസ് ഐക്കൺ   എന്നീ നിലകളില്‍  ഏറെ പ്രശസ്തയാണ്  മലൈക അറോറ (Malaika Arora).  

Written by - Zee Malayalam News Desk | Last Updated : May 23, 2021, 05:42 PM IST
  • വീണ്ടും അമ്മയാവുന്ന കാര്യത്തെപ്പറ്റി താന്‍ വളരെ ഗൗരവമായി ചിന്തിച്ചു വരികയാണ്‌ എന്ന് മലൈക പറഞ്ഞു.
  • "തനിക്കും ഒരു മകള്‍ വേണം, തന്‍റെ ബന്ധത്തില്‍ പെണ്‍കുട്ടികള്‍ വളരെ കുറവാണ്. താന്‍ ഒരു മകന്‍റെ അമ്മയാണ്, എങ്കിലും ഒരു മകള്‍ കൂടി വേണം, അവളുമായി ഡ്രസ്സ്‌, ഷൂസ്, മേക്കപ്പ് എന്നിവ പങ്കിടണം", മലൈക പറഞ്ഞു.
Malaika Arora: 47ാം വയസില്‍ മലൈക അറോറ വീണ്ടും അമ്മയാവുന്നു? ആരാധകരെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍

Mumbai: ബോളിവുഡ്  താരം,  നർത്തകി, ഫിറ്റ്നസ് ഐക്കൺ   എന്നീ നിലകളില്‍  ഏറെ പ്രശസ്തയാണ്  മലൈക അറോറ (Malaika Arora).  

താരത്തിന്‍റെ വാര്‍ത്തകള്‍ക്കായും വീഡിയോകള്‍ക്കായും  കാത്തിരിയ്ക്കുന്ന ആരാധകരെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലാണ് അടുത്തിടെ  മലൈക അറോറ (Malaika Arora) നടത്തിയിരിയ്ക്കുന്നത്. 

ഈ ദിവസങ്ങളിൽ  താരം  'സൂപ്പർ ഡാൻസർ ചാപ്റ്റർ 4' (Super Dancer Chapter 4) എന്ന ഡാൻസ് റിയാലിറ്റി ഷോയുടെ  വിധികർത്താവാണ്. മലൈക വിധികർത്താവായി എത്തിയതോടെ മത്സരത്തില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍  താരത്തിന്‍റെ പ്രശംസ നേടിയെടുക്കുന്ന തിരക്കിലാണ്. അതിനിടെ,  പ്രോഗ്രാമില്‍ പങ്കെടുക്കുന്ന  അന്‍ഷിക  രാജ്പുത് (Anshika Rajput) എന്ന മത്സരാർത്ഥിയുടെ ഡാന്‍സ് കണ്ടപ്പോള്‍ തനിക്കും ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹം മലൈക വേദിയില്‍  പങ്കുവച്ചു.

വീണ്ടും അമ്മയാവുന്ന കാര്യത്തെപ്പറ്റി താന്‍ വളരെ ഗൗരവമായി ചിന്തിച്ചു വരികയാണ്‌ എന്ന് മലൈക പറഞ്ഞു. അൻ‌ഷികയുടെ നൃത്തം കണ്ട്   പ്രശംസിക്കുന്നതിനിടെയാണ്  ഈ വലിയ വെളിപ്പെടുത്തല്‍  മലൈക  നടത്തിയത്.  "തനിക്കും ഒരു മകള്‍ വേണം,  തന്‍റെ ബന്ധത്തില്‍ പെണ്‍കുട്ടികള്‍ വളരെ കുറവാണ്.  താന്‍ ഒരു മകന്‍റെ അമ്മയാണ്, എങ്കിലും ഒരു മകള്‍ കൂടി വേണം, അവളുമായി ഡ്രസ്സ്‌, ഷൂസ്, മേക്കപ്പ് എന്നിവ പങ്കിടണം", മലൈക പറഞ്ഞു. 

Also Read: ഫഹദ് ഫാസിലിനെ തനിക്ക് ഏറെ ഇഷ്ടം, വെളിപ്പെടുത്തലുമായി ബോളിവുഡ് നടന്‍ വിക്കി കൗശല്‍

അര്‍ബാസ് ഖാനുമായുള്ള വിവാഹ ബന്ധത്തില്‍ മലൈകയ്ക്ക്  ഒരു മകനുണ്ട്.  19 വയസുകാരന്‍  അർഹാൻ ഖാന്‍.  നീണ്ട  19 വർഷങ്ങള്‍ക്ക് ശേഷമാണ്  47 കാരിയായ  മലൈക അറോറയ്ക്ക് ഒരു മകള്‍ കൂടി വേണമെന്ന ആഗ്രഹം ജനിച്ചിരിയ്ക്കുന്നത്...!!

Also Read: വരുന്നത് കിടിലൻ ഒടിടി റിലീസുകൾ: പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങൾ ഇനി ജൂണിൽ

നടന്‍ അര്‍ജുന്‍ കപൂറും മലൈക അറോറയും തമ്മിലുള്ള പ്രണയം  ബോളിവുഡില്‍  ചര്‍ച്ചാ വിഷയമായിരിയ്ക്കെ മലൈകയുടെ വെളിപ്പെടുത്തല്‍  ആരാധകരെ ഏറെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്.   എന്നിരുന്നാലും ഇരുവരും തമ്മിലുള്ള വിവാഹത്തിന് വേണ്ടിയാണ് ബോളിവുഡ് കാത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News