Mumbai: സൽമാൻ ഖാനും (Salman Khan) കത്രീന കൈഫും പ്രധാന താരങ്ങളായി എത്തുന്ന ടൈഗർ 3 മാർച്ചിൽ ചിത്രീകരണം ആരംഭിച്ചു. മുംബൈയിൽ യഷ് രാജ് സ്റ്റുഡിയോയിലാണ് ചിത്രത്തിന്റെ ചീത്രീകരണം നടക്കുന്നത്. ഇപ്പോൾ ചിത്രത്തിൽ വില്ലനായി ഇമ്രാൻ ഹാഷ്മിയും (Emran Hashmi) എത്തിയിട്ടുണ്ട്. ടൈഗർ 3 ൽ ഇമ്രാൻ ഹാഷ്മി ഐഎസ്‌ഐ ഏജന്റ് ആയി ആണ് എത്തുന്നത്.
സൽമാൻ ഖാൻ നായകനായി എത്തുന്ന ചിത്രത്തിൽ സൽമാൻ ഖാന് എതിരായി ആണ് ഇമ്രാൻ ഹാഷ്മി എത്തുന്നത്. സൽമാൻ ഖാൻ അവിനാശ് സിങ് റാത്തോഡ് എന്ന റോ ഏജന്റ് ആയി ആണ് ചിത്രത്തിൽ എത്തുന്നത്. കത്രീന കൈഫും (Katrina Kaif) ചിത്രത്തിൽ ഐഎസ്‌ഐ ഏജന്റ് ആയി ആണെത്തുന്നത്. കത്രീന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സോയ എന്നാണ്.
ALSO READ: Unni Rajan P Dev ഭാര്യയുടെ ആത്മഹത്യയെ തുടർന്ന് പൊലീസ് കസ്റ്റഡിയിൽ
ഇന്ത്യയുടേയും (India) പാകിസ്ഥൻറെയും ഇന്റലിജൻസ് ഏജൻസികൾ തമ്മിലുള്ള യുദ്ധമാണ് ചിത്രത്തിന്റെ പ്രധാനം പ്രമേയം. ചിത്രത്തിന്റെ ബജറ്റ് ഏകദേശം 350 കോടി രൂപയാണ്. ബാൻഡ് ബാജ്ജ ഭാരത് എന്ന ചിത്രത്തിൻറെ സംവിധായകൻ മനീഷ് ശർമ്മയാണ് ടൈഗർ 3യും സംവിധാനം ചെയ്യുന്നത്.
ALSO READ: Money Heist season 5: കാത്തിരിപ്പിന് വിരാമം: പ്രൊഫസ്സറും ടീമും സെപ്റ്റംബറിലെത്തുന്നു
ടൈഗർ 1 സംവിധാനം ചെയ്‌തത് കബീർ ഖാനും, ടൈഗർ 2 സംവിധാനം ചെയ്‌തത് അലി അബ്ബാസ് സഫറുമാണ്. ചിത്രത്തിന്റെ സൈറ്റുകൾ ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് തകർന്നിരുന്നു. ഈ സീറ്റുകൾ മുംബൈയിലെ ഗോരേഗാണിലാണ് നിർമ്മിച്ചിരുന്നത്. കനത്ത മഴയിലും കാറ്റിലുമാണ് സൈറ്റുകൾ തകർന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്.... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...