HBD Soubin Shahir: 'അവൻ ഒരു വജ്രം പോലെയാണ്'; സൗബിന് 'നടികർ തിലകം' ടീമിന്റെ പിറന്നാൾ സമ്മാനം, പോസ്റ്റർ പങ്കുവെച്ച് ടൊവിനോ

'നടികർ തിലക'ത്തിലൂടെ മലയാളത്തിലേക്ക് ചുവടുവെയ്കകുന്ന മൈത്രി മൂവി മെക്കേഴ്സ്  പുഷ്പ - ദ റൈസ് പാർട്ട് 1 തുടങ്ങി ഒട്ടേറെ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 12, 2022, 02:25 PM IST
  • ലാൽ ജൂനിയർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • സൗബിൻ ഷാഹിറിന്റെ പിറന്നാൾ ദിനത്തിൽ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറക്കാർ.
  • ചിത്രം 2023 ഫെബ്രുവരിയിൽ ഷൂട്ടിം​ഗ് തുടങ്ങുമെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്.
HBD Soubin Shahir: 'അവൻ ഒരു വജ്രം പോലെയാണ്'; സൗബിന് 'നടികർ തിലകം' ടീമിന്റെ പിറന്നാൾ സമ്മാനം, പോസ്റ്റർ പങ്കുവെച്ച് ടൊവിനോ

ടൊവിനോ തോമസും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'നടികർ തിലകം'. ലാൽ ജൂനിയർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൗബിൻ ഷാഹിറിന്റെ പിറന്നാൾ ദിനത്തിൽ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറക്കാർ. ചിത്രം 2023 ഫെബ്രുവരിയിൽ ഷൂട്ടിം​ഗ് തുടങ്ങുമെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. സൗബിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് കൊണ്ട് ടൊവിനോ കുറിച്ചതിങ്ങനെ...

''അവൻ ഒരു വജ്രം പോലെയാണ്, വിലയേറിയതും അപൂർവവുമാണ്, അവന്റെ പ്രകാശം ഉള്ളിൽ നിന്ന് പ്രകാശിക്കുന്നു. പ്രിയ സൗബിൻ ഷാഹിറിന് ടീം #നടികർ തിലകം ആശംസകൾ നേരുന്നു! ''

ബ്ലോക്ക്ബസ്റ്റർ ചിത്രം പുഷ്പ - ദ റൈസ് പാർട്ട് 1 തുടങ്ങി ഒട്ടേറെ ജനപ്രിയ ചിത്രങ്ങൾ നിർമ്മിച്ച മൈത്രി മൂവി മെക്കേഴ്സ് ആണ് നിർമ്മാണം. ലാൽ ജൂനിയറിന്റെ 'നടികർ തിലക'ത്തിലൂടെ മലയാളത്തിലേക്ക് ചുവടുവെക്കുകയാണ് മൈത്രി മൂവി മെക്കേഴ്സ്. അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡിനൊപ്പം ചേർന്നാണ് മൈത്രി മൂവി മെക്കേഴ്സിന്റെ വൈ.നവീനും, വൈ.രവി ശങ്കറും നടികർ തിലകം നിർമിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയുന്ന ചിത്രമാണിത്. 

Also Read: Ariyippu Movie: കുഞ്ചാക്കോ ബോബന്‍റെ 'അറിയിപ്പിന്' ഡയറക്ട് ഒടിടി റിലീസ്, എവിടെ, എപ്പോൾ കാണാം?

 

ഒരു കൊമേഴ്‌സ്യൽ എന്റർടെയ്‌നർ എന്ന് പറയപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിൻ സോമശേഖരനാണ്. ചിത്രത്തിന് പിന്നിൽ ശക്തമായ സാങ്കേതിക ടീം തന്നെയുണ്ട്. ഛായാഗ്രഹണം നിർവഹിക്കുന്നത് കാണെക്കാണെയുടെ ഛായാഗ്രഹണം നിർവ്വഹിച്ച ആൽബിയാണ്. രതീഷ് രാജാണ് എഡിറ്റർ. യക്‌സൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവർ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിർവ്വഹിക്കുന്നു. നിതിൻ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. 

വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, മേക്കപ്പ് ആർ ജി വയനാട്. അൻബരിവ് ആണ് സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത്. ഭൂപതി കൊറിയോഗ്രഫിയും അരുൺ വർമ്മ സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. പബ്ലിസിറ്റി ഡിസൈൻ ഹെസ്റ്റൺ ലിനോ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജയചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News