Guruvayoor Ambalanadayil : ഗുരുവായൂരമ്പല നടയിലേക്ക് ആ വരുന്നത് ആരായിരിക്കും? പൃഥ്വി-ബേസിൽ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്

Guruvayoor Ambalanadayil Movie Updates : ജയ ജയ ജയ ജയ ഹെ സിനിമയുടെ സംവിധാകൻ വിപിൻ ദാസ് ഒരുക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ

Written by - Zee Malayalam News Desk | Last Updated : Jan 16, 2024, 06:50 PM IST
  • പൃഥ്വിരാജ്-ബേസിൽ കോംബോയിൽ ആദ്യ ചിത്രം
  • വിപിൻ ദാസാണ് ചിത്രത്തിന്റെ സംവിധായകൻ
Guruvayoor Ambalanadayil : ഗുരുവായൂരമ്പല നടയിലേക്ക് ആ വരുന്നത് ആരായിരിക്കും? പൃഥ്വി-ബേസിൽ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്

Guruvayoor Ambalanadayil Movie First Look : പൃഥ്വിരാജ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ആദ്യമായി ഒരുങ്ങുന്ന ചിത്രം ഗുരുവായൂരമ്പല നടയിൽ സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത്. ഗുരുവായൂരിൽ വെച്ച് നടക്കുന്ന ഒരു കല്യാണത്തെ അസ്പദമാക്കി ഒരുക്കുന്ന ചിത്രമായിരിക്കും ഗുരുവായൂരമ്പല നടയിൽ എന്ന സൂചനയാണ് സിനിമയുടെ ഫസ്റ്റ്ലുക്കിൽ നിന്നും ലഭിക്കുന്നത്. ജയ ജയ ജയ ജയ ഹെ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് ഒരുക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ്, ബേസിൽ ജോസഫ്, അനശ്വര രാജൻ, നിഖില വിമൽ തമിഴ് താരം യോഗി ബാബു, ജഗദീഷ്, ബൈജു തുടങ്ങിയവരെ ഫസ്റ്റ്ലുക്കിൽ കാണാം.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റ് ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ  ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രത്തിൽ രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നുണ്ട്. ചിത്രം മാർച്ച്-ഏപ്രിൽ (മീന മാസം) വേനൽ അവധിക്ക് തിയറ്ററുകളിൽ എത്തും.

ALSO READ : Actor Appani Sarath: 'പാന്‍ ഇന്ത്യന്‍ സുന്ദരി' ഷൂട്ടിങ്ങിനിടെ അപ്പാനി ശരത്തിന് പരിക്ക്

കുഞ്ഞിരമായണം, പേരില്ലൂർ പ്രീമിയർ ലീഗ് വെബ് സീരീസ് എന്നിവയുടെ രചന നിർവഹിച്ച് ദീപു പ്രദീപാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. നീരജ് രവിയാണ് ഛായഗ്രാഹകൻ. അങ്കിത മേനോനാണ് സംഗീതം സംവിധായകൻ. ജോൺകുട്ടിയാണ് എഡിറ്റർ.

പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകർ,ആർട്ട് ഡയറക്ടർ- സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ- അശ്വതി ജയകുമാർ, മേക്കപ്പ്-സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ- അരുൺ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീലാൽ, സെക്കന്റ് യൂണിറ്റ് ക്യാമറ-അരവിന്ദ് പുതുശ്ശേരി, ഫിനാൻസ് കൺട്രോളർ-കിരൺ  നെട്ടയിൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, സ്റ്റിൽ ജസ്റ്റിൻ, പി ആർ ഒ-എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News