Guru Somasundaram: നാട്ടുകാരെ ഓടി വരണേ... മിന്നല്‍ മുരളിയിലെ ഷിബുവായി വീണ്ടും ഗുരു സോമസുന്ദരം; ആഘോഷമാക്കി പിള്ളേർ

Guru Somasundaram Minnal Murali: വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹയയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ ക്യാംപസ് വിസിറ്റിന്റെ ഭാഗമായാണ് ​ഗുരു സോമസുന്ദരം തന്റെ ഹിറ്റ് ഡയലോ​ഗുകൾ ആവർത്തിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 20, 2022, 09:52 AM IST
  • 'ഹയ' നവംബര്‍ 25 ന് തീയേറ്ററുകളില്‍ പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി
  • 24 പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് ഹയ
  • ചിത്രത്തിന്റെ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്
Guru Somasundaram: നാട്ടുകാരെ ഓടി വരണേ... മിന്നല്‍ മുരളിയിലെ ഷിബുവായി വീണ്ടും ഗുരു സോമസുന്ദരം; ആഘോഷമാക്കി പിള്ളേർ

കൊച്ചി:  മിന്നല്‍ മുരളിയിലെ ഷിബു എന്ന കഥാപാത്രം മലയാളികള്‍ക്ക് മറക്കാനാവാത്തതാണ്. ഗുരു സോമസുന്ദരം അനശ്വരമാക്കിയ കഥാപാത്രത്തിന് ഇപ്പോഴും നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ മിന്നല്‍ മുരളിയിലെ ഹിറ്റ് ഡയലോഗുകള്‍ ഒന്നുകൂടി ലൈവായി പറഞ്ഞ് ആരാധാകരെ ഞെട്ടിച്ചിരിക്കുകയാണ് ഗുരു സോമസുന്ദരം. വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹയയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ ക്യാംപസ് വിസിറ്റിന്റെ ഭാഗമായാണ് ​ഗുരു സോമസുന്ദരം തന്റെ ഹിറ്റ് ഡയലോ​ഗുകൾ ആവർത്തിച്ചത്.

സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രം  വെള്ളിയാഴ്ച റിലീസ് ചെയ്യുന്നതിന് മുന്നോടിയായാണ് ഹയ ടീം  കാമ്പസുകള്‍ സന്ദര്‍ശിക്കുന്നത്. സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ കളമശ്ശേരിയിലെ പ്രധാന കാമ്പസില്‍ നിന്നായിരുന്നു തുടക്കം. ലോകകപ്പിന് സ്വാഗതമോതി എസ് സി എം എസ് സംഘടിപ്പിച്ച കാല്‍പന്ത് മത്സരത്തിന്റെ ഉദ്ഘാടനവും  ഇതിനൊപ്പം നടന്നു. ഹയയിലെ മുഖ്യ താരം ഗുരു സോമസുന്ദരം ഗോള്‍ തട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ALSO READ: Haya Movie : ഹോ ഏക് ദോ പൽ കി; ഹയയിലെ ഹിന്ദി ഗാനമെത്തി, ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

'ഹയ' നവംബര്‍ 25 ന് തീയേറ്ററുകളില്‍ പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. 24 പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ് ഹയ.  ചിത്രത്തിന്റെ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഒരു കോളേജും അവിടത്തെ ക്യാമ്പസ് ജീവിതവുമാണ് ടീസറില്‍ പ്രധാനമായും കാണിച്ചിരിക്കുന്നത്. കൂടതെ ഇവരുടെ മാതാപിതാക്കളെയും ടീസറില്‍ കാണിക്കുന്നുണ്ട്. ക്യാംപസ് ത്രില്ലര്‍ വിഭാഗത്തില്‍ എത്തുന്ന ചിത്രമാണ് ഹയ.

'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി' എന്ന ചിത്രത്തിന് ശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ.  മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഗുരു സോമസുന്ദരം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ശംഭു മേനോന്‍, സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാര്‍ എന്നിവര്‍ക്കൊപ്പം ഇരുപത്തിനാലോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.

ALSO READ: Haya Movie Song : "കൂടെ ഒഴുകി വാ"; ഹയയിലെ പുതിയ ഗാനമെത്തി, ചിത്രം ഉടൻ തീയേറ്ററുകളിൽ

ഇന്ദ്രന്‍സ്, ജോണി ആന്റണി, ലാല്‍ ജോസ്,  ശ്രീധന്യ, ശ്രീകാന്ത് മുരളി, ലയ സിംസണ്‍, കോട്ടയം രമേഷ്, ബിജു പപ്പന്‍, ശ്രീരാജ്, സണ്ണി സരിഗ , വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനിലാണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സം​ഗീതം നൽകിയിരിക്കുന്നത്. സന്തോഷ് വര്‍മ്മ, മനു മഞ്ജിത്, പ്രൊഫ.പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റി, ലക്ഷ്മി മേനോന്‍, സതീഷ് ഇടമണ്ണേല്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.  കെ.എസ്.ചിത്ര, ജുവന്‍ ഫെര്‍ണാണ്ടസ്, രശ്മി സതീഷ് , അസ്ലം അബ്ദുല്‍ മജീദ്,  വരുണ്‍ സുനില്‍, ബിനു സരിഗ, വിഷ്ണു സുനില്‍ എന്നിവരാണ് ചിത്രത്തിലെ ​ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ജിജു സണ്ണി ക്യാമറയും അരുണ്‍ തോമസ് എഡിറ്റിഗും നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എസ്. മുരുഗന്‍, പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍- സണ്ണി തഴുത്തല, ഫിനാന്‍സ് കണ്‍ട്രോളര്‍- മുരളീധരന്‍ കരിമ്പന, അസോ. ഡയറക്ടര്‍- സുഗതന്‍, ആര്‍ട്ട്- സാബുറാം, മേയ്ക്കപ്പ്-ലിബിന്‍ മോഹന്‍, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, വി എഫ് എക്‌സ്- ലവകുശ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍, പി ആര്‍ ഒ- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News