Kochi : ടൊവീനോ തോമസ് (Tovino Thomas) ബേസിൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മിന്നൽ മരളി (Minnal Murali) റെക്കോർഡ് തുകയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ് നെറ്റ്ഫ്ലിക്സിനാണെന്ന് (Netflix) നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മലയാളത്തിലെ ഏക്കാലത്തെയും റിക്കോർഡ് തുകയ്ക്കാണ് മിന്നൽ മുരളിയുടെ OTT അവകാശം നെറ്റ്ഫ്ലിക്സ് നേടിയത്.
എന്നാൽ ചിത്രത്തിന്റെ തിയറ്റർ റിലീസിനെ ശേഷം മാത്രമെ ഒടിടി റിലീസ് ഉണ്ടാകു. സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഓണത്തിന് മുമ്പ് തിയറ്ററുകൾ തുറക്കമെന്ന വിശ്വാസത്തിലാണ് മലയാള സിനിമ മേഖല.
ഒടിടിയിൽ ടൊവീനോ ചിത്രം കളയ്ക്ക് ലഭിച്ച മികച്ച് സ്വീകാര്യതയാണ് മിന്നൽ മുരളിയെ നെറ്റ്ഫ്ലിക്സ് റിക്കോർഡ് തുകയ്ക്കാൻ വാങ്ങാൻ തയ്യറായത്. തിയറ്റർ റിലീസിന് ശേഷം ആമോസൺ പ്രൈം വീഡിയോ, സൈന പ്ലസ് തുടങ്ങിയ പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം ഒടിടിയിലെത്തിയത്. തമിഴിലും മലയാളത്തിലും ഇറങ്ങിയ ചിത്രത്തിന് മികച്ച നിരൂപക പ്രേക്ഷക പ്രശംസ ലഭിക്കുകയും ചെയ്തിരുന്നു.
ALSO READ : Cold Case Movie Review : സസ്പെൻസുണ്ട് ത്രില്ലറാണ് പക്ഷെ കോൾഡ് കേസ് ഗംഭീരമാണെന്ന് പറയാൻ സാധിക്കില്ല
മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡാ, തെലുഗു എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. തമിഴിൽ മിന്നൽ മുരളി എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്. ഹിന്ദിയിൽ മിസ്റ്റർ മുരളിയെന്നും തെലുഗുവിൽ മെരുപ്പ് മുരളിയെന്നും കന്നഡായിൽ മിഞ്ചു മുരളിയെന്നുമാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
ചിത്രത്തിന്റെ സംവിധായകനായ ബേസിൽ ജോസഫിന്റെ മൂന്നാമത്തെ ചിത്രമാണ്. ആദ്യ ചിത്രമായ കുഞ്ഞിരാമയണവും രണ്ടാമത് ടൊവീനൊക്കൊപ്പം ചേർന്ന് ചെയ്ത ഗോദയും സൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാണം.
ALSO READ : Farhan Akhtar's Toofan : തൂഫാന്റെ ട്രെയ്‌ലർ എത്തി; റിലീസ് ജൂലൈ 16 ന് തന്നെ
ടൊവീനോയെ കൂടാതെ തമിഴ് താരം ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു, ബിജു കുട്ടൻ, ഫെമിന ജോർജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
അരുൺ അനിരുദ്ധും ജസ്റ്റിൻ മാത്യുവും ചേർന്നാണ് മിന്നൽ മുരളിയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംവിധായകനായി സമീർ താഹിറാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. ഷാൻ റഹ്മാനാണ് സംഗീതം. ഹോളിവുഡ് ആക്ഷൻ ഡയറെക്ടർ വ്ലാഡ് റിംബർഗാണ് സിനിമയുടെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...