​Gireesh Puthancherry: മനസ്സിൽ തുളുമ്പുന്ന മറക്കാത്ത ഒാർമകൾക്ക് 11 വയസ്സ്

49ാം വയസ്സിൽ അദ്ദേഹം കാലത്തിന്റെ പടിയിറങ്ങുമ്പോൾ ഭൂമിയിൽ ബാക്കി വെച്ചു പോയ വരികൾ ശ്വാസം പോലെ എപ്പോഴുമിങ്ങനെ നെഞ്ചിൽ പിടക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 10, 2021, 03:15 PM IST
  • പതിനാലാം വയസ്സിൽ ആദ്യ കവിത പ്രസിദ്ധീകരിച്ചു.
  • പഠനകാലത്ത് കോഴിക്കോട് ആകാശവാണി,എച്ച്.എംവി , തരംഗിണി,മാഗ്ന സൗണ്ട്‌സ് എന്നീ റെക്കോഡിങ് കമ്പനികൾക്ക് വേണ്ടി ലളിത ഗാനങ്ങൾ എഴുതി ചുവടുവെപ്പ്.
  • 344 ചിത്രങ്ങളിലായി 1600-ലേറെ ഗാനങ്ങൾ രചിച്ചു
​Gireesh Puthancherry: മനസ്സിൽ തുളുമ്പുന്ന മറക്കാത്ത ഒാർമകൾക്ക് 11 വയസ്സ്

മറന്നിട്ടുമെന്തിനോ മനസ്സിൽ തുളമ്പുന്ന വരികളെഴുതിയൊരാൾ പുത്തൻഞ്ചേരിയിലെ വീടിന്റെ പൂമുഖത്ത് മുറുക്കി ചുവന്ന ചുണ്ടുകളുമായുണ്ടവുമെന്ന് കരുതാനാണ് ആരാധകർക്കെപ്പോഴും ഇഷ്ടം. കാലയവനികക്കുള്ളിൽ മറഞ്ഞെങ്കിലും ​ഗിരിഷ് പുത്തഞ്ചേരിയെന്ന പ്രതിഭയുടെ വരികൾ മൂളി നടക്കുകയാണ് ഇൗ തലമുറ. 49ാം വയസ്സിൽ അദ്ദേഹം കാലത്തിന്റെ പടിയിറങ്ങുമ്പോൾ ഭൂമിയിൽ ബാക്കി വെച്ചു പോയ വരികൾ ശ്വാസം പോലെ എപ്പോഴുമിങ്ങനെ നെഞ്ചിൽ പിടക്കുന്നു.

ജ്യോതിഷം,വൈദ്യം, വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ പണ്ഡിതനായ പരേതരായ പുളിക്കൂൽ കൃഷ്ണപ്പണിക്കരുടേയും കർണാടക സംഗീത വിദൂഷിയായ മീനാക്ഷിയമ്മയുടേയും മകനായി 1961 മേയ് 1 ന് കോഴിക്കോട്(calicut) ജില്ലയിലെ പുത്തഞ്ചേരിയിൽ ജനനം .സർക്കാർ എ.എൽ .പി.സ്കൂൾ പുത്തഞ്ചേരി, മൊടക്കല്ലൂർ എ.യു.പി.സ്കൂൾ, പാലോറ സെക്കൻ‍ഡറി സ്കൂൾ, ഗവ:ആർട്സ് ആൻഡ് സയൻസ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിൽ പഠനം. ബാലസംഘവും,നാടക കൂട്ടായ്മകളുമായി ചെറുപ്പം.

ALSO READ: Drishyam 2 Trailer: പുതിയ പ്രശ്‌നവുമായി Mohanlalന്റെ George Kutty, Amazon Primeൽ Trailer എത്തി

പതിനാലാം വയസ്സിൽ ആദ്യ കവിത പ്രസിദ്ധീകരിച്ചു. പഠനകാലത്ത് കോഴിക്കോട് ആകാശവാണി,എച്ച്.എംവി , തരംഗിണി,മാഗ്ന സൗണ്ട്‌സ് എന്നീ റെക്കോഡിങ് കമ്പനികൾക്ക് വേണ്ടി ലളിത ഗാനങ്ങൾ എഴുതിക്കൊണ്ടാണ്‌ ചുവടുവെപ്പ്. 1990 ൽ യുവി രവീന്ദ്രനാഥ് സംവിധാനം ചെയ്ത "എങ്ക്വയറി" എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയാണ്‌ ചലച്ചിത്രഗാനരചനാരംഗത്തേക്ക് വരുന്നത്. എന്നാൽ ആ ഗാനങ്ങൾ വേണ്ടത്ര ജനശ്രദ്ധ നേടിയില്ല.പിന്നീട് 1992 ൽ രഞ്ജിത്തിന്റെ തിരക്കഥയിൽ ജയരാജ് സംവിധാനം ചെയ്ത ജോണിവാക്കർ(Mammotty) എന്ന ചിത്രത്തിലെ ശാന്തമീ രാത്രിയിൽ എന്ന ഗാനം ഏറെ ജനശ്രദ്ധ ഏറ്റുവാങ്ങി.

പിന്നെയും...പിന്നെയും എഴുതിയതൊക്കെയും മലയാളി ഇരു കയ്യും നീട്ടി നെഞ്ചോടടുക്കി.344 ചിത്രങ്ങളിലായി 1600-ലേറെ ഗാനങ്ങൾ രചിച്ചു. 7 തവണ സംസ്ഥാന സർക്കാറിന്റെ ഏറ്റവും മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള അവാർഡ് കരസ്ഥമാക്കി . "മേലേ പറമ്പിൽ ആൺ‌വീട്" ഇക്കരെയാണെന്റെ മാനസം, പല്ലാവൂർ ദേവനാരായണൻ, വടക്കുംനാഥൻ, അടിവാരം, ഓരോ വിളിയും കാതോർത്ത്, കേരളാ ഹൗസ്(Kerala House) ഉടൻ വിൽപ്പനക്ക് എന്നീ ചിത്രത്തിന്‌ കഥയും, "വടക്കുനാഥൻ","പല്ലാവൂർ ദേവനാരായണൻ", "കിന്നരിപ്പുഴയോരം" ,ബ്രഹ്മരക്ഷസ്സ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും രചിച്ചു. 

സൂര്യകിരീടം വീണുടഞ്ഞു (ദേവാസുരം)
പിന്നെയും പിന്നെയും ആരോ (കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് - 1997)
ആരോ വിരൽ മീട്ടി... (പ്രണയവർണ്ണങ്ങൾ - 1998)
കണ്ണുംനട്ട് കാത്തിരുന്നിട്ടും...(കഥാവശേഷൻ (2004)
ആകാശദീപങ്ങൾ സാക്ഷി.. (രാവണപ്രഭു - 2001)
ഇന്നലെ എന്റെ നെഞ്ചിലെ.. (ബാലേട്ടൻ - 2003)
കനകമുന്തിരികൾ.. (പുനരധിവാസം - 1999‌)[4]
നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ... (അഗ്നിദേവൻ - 1995)
ഒരു രാത്രികൂടി വിടവാങ്ങവേ..(സമ്മർ ഇൻ ബെത്‌ലഹേം)
അമ്മ മഴക്കാറിന്... (മാടമ്പി 2008‌)
രാത്തിങ്കൾ പൂത്താലിചാർത്തി... (ഈ പുഴയും കടന്ന് - 1996)
ഏതോ വേനൽ കിനാവിൻ..
കൈക്കുടന്ന നിറയെ...(മായാമയൂരം)
മേലെ മേലേ മാനം..
നിലാവേ മായുമോ... (മിന്നാരം)
പുലർവെയിലും പകൽമുകിലും... (അങ്ങനെ ഒരവധിക്കാലത്ത് 1999)
നീയുറങ്ങിയോ നിലാവേ... (ഹിറ്റ്ലർ - 1996)
കളഭം തരാം... (വടക്കുംനാഥൻ - 2006)
ഹരിമുരളീരവം... (ആറാം തമ്പുരാൻ - 1997)
ശാന്തമീ രാത്രിയിൽ (ജോണിവാക്കർ)

2010 ഫെബ്രുവരി 6-ന് മസ്തിഷ്കാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട്ടെ മിംസിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ഫെബ്രുവരി 2-ന് അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയെക്കുറിച്ച് അനുസ്മരണ കുറിപ്പ് എഴുതുന്നതിനിടയിൽ പെട്ടെന്ന് അദ്ദേഹത്തിന് കടുത്ത തലവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിയ ഉടനെ അദ്ദേഹം അബോധാവസ്ഥയിലായി. രണ്ടു തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായില്ല. ഒടുവിൽ ഫെബ്രുവരി 10-ന് രാത്രി എട്ടേമുക്കാലോടെ അദ്ദേഹം തന്റെ 49-ആമത്തെ വയസ്സിൽ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News