Dry Clothes Indoors: നിങ്ങൾ വസ്ത്രം ഉണക്കുന്നത് ഇങ്ങനെയാണോ? ശ്വാസം മുട്ട് വിട്ട് മാറില്ല!

ശ്വാസംമുട്ട് ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. മലിനീകരണം മുതല്‍ ശ്വാസകോശത്തിലുണ്ടാകുന്ന നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ വരെ ശ്വാസം മുട്ടലിന് കാരണമാകുന്നുണ്ട്. 

 

എന്നാൽ ഇവ മാത്രമല്ല, നമ്മള്‍ വസ്ത്രങ്ങള്‍ അലക്കി ഉണക്കുന്ന രീതിയും ശ്വാസം മുട്ടിന് കാരണമാകാറുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

1 /6

നനഞ്ഞ വസ്ത്രങ്ങള്‍ വീടിനകത്ത് കിടക്കുന്നത് ആസ്മ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരമാകുന്നുണ്ട്. വീടിനകത്തെ അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനില്‍ക്കുന്നത് ഫംഗസ്, ബാക്ടീരിയകള്‍ എന്നിവ പെരുകുന്നതിന് കാരണമാകുന്നു.

2 /6

നനഞ്ഞ വസ്ത്രങ്ങള്‍ വീടിനകത്ത് ഉണങ്ങാന്‍ ഇടുന്നത് തണുപ്പ് വര്‍ധിപ്പിക്കുന്നു. കഫക്കെട്ട്, നീരിറക്കം പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇവ കാരണമാകുന്നു.  

3 /6

കൃത്യമായി സൂര്യപ്രകാശം തട്ടാത്ത വിധത്തില്‍ വസ്ത്രങ്ങൾ ഉണക്കുന്നത്, അണുക്കള്‍ പെരുകുന്നതിന് കാരണമാകുന്നു. പ്രത്യേകിച്ച്, അടിവസ്ത്രങ്ങള്‍ വെയിലത്ത് ഇട്ട് വേണം ഉണക്കിയെടുക്കാൻ.

4 /6

വീടിനകത്ത്, അല്ലെങ്കില്‍ ബാത്ത്‌റൂമില്‍ അടിവസ്ത്രങ്ങള്‍ ഉണക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ വരുത്തിവെയ്ക്കും. സ്വകാര്യഭാഗത്തെ ചൊറിച്ചില്‍, അല്ലെങ്കില്‍ അലര്‍ജി പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇത് കാരണമാകും.   

5 /6

ഈര്‍പ്പമുള്ള വസ്ത്രങ്ങള്‍ വീടിനകത്ത് ഉണങ്ങാന്‍ ഇടുന്നത് വീടിന്റെ ചുമരില്‍ അമിതമായി ഈര്‍പ്പം തളംകെട്ടി നില്‍ക്കുന്നതിന് ഇടയാക്കുന്നു. ഇതിലൂടെ പെയിന്റ് ഇളകി പോകുകയും വീടിനകത്ത് പൂപ്പല്‍ പിടിക്കുക്കുകയും ചെയ്യുന്നു.  

6 /6

നല്ല കട്ടിയുള്ള വസ്ത്രങ്ങളാണെങ്കില്‍ വെയിലത്ത് ഇട്ട് ഉണക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വസ്ത്രങ്ങളില്‍ ഈര്‍പ്പം നിലനില്‍ക്കുന്നത്, ആരോഗ്യത്തിനും അതുപോലെ വസ്ത്രങ്ങളുടെ ഗുണനിലവാരത്തിനും ദോഷം ചെയ്യുന്നു.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola