മലയാളത്തിലെ ആദ്യ പോക്കറ്റ് ചിത്രം അഞ്ചുകണ്ണന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു

22 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രത്തിന്റെ പ്രദർശനം ജൂൺ രണ്ടാം വാരം മുതൽ ആരംഭിക്കും. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2022, 04:16 PM IST
  • ഹാസ്യ താരം ഉല്ലാസ് പന്തളത്തെ കേന്ദ്രകഥാപാത്രമാക്കി പ്രതീഷ് ലാലാണ് ചിത്രം ഒരുക്കുന്നത്.
  • ഘോഷീസ് പികച്ചേഴ്സിന്റെ ബാനറിൽ വിമൽ ഘോഷാണ് ചിത്രം നിർമിക്കുന്നത്.
  • 22 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രത്തിന്റെ പ്രദർശനം ജൂൺ രണ്ടാം വാരം മുതൽ ആരംഭിക്കും.
  • സംവിധായകൻ പ്രതീഷിന്റെ കഥയ്ക്ക് ഷെറിൻ ലാലും പ്രതീഷും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മലയാളത്തിലെ ആദ്യ പോക്കറ്റ് ചിത്രം അഞ്ചുകണ്ണന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു

കുറഞ്ഞ ബജറ്റിലും ഷോർട്ട് ഫിലിമുകളെക്കാൾ ദൈർഘ്യത്തിലും ഇറങ്ങുന്ന പോക്കറ്റ് സിനിമ വിഭാഗത്തിൽ പെടുന്ന ആദ്യ മലയാള ചിത്രം അഞ്ചുകണ്ണന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു. ഹാസ്യ താരം ഉല്ലാസ് പന്തളത്തെ കേന്ദ്രകഥാപാത്രമാക്കി പ്രതീഷ് ലാലാണ് ചിത്രം ഒരുക്കുന്നത്. ഘോഷീസ് പികച്ചേഴ്സിന്റെ ബാനറിൽ വിമൽ ഘോഷാണ് ചിത്രം നിർമിക്കുന്നത്. 

22 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രത്തിന്റെ പ്രദർശനം ജൂൺ രണ്ടാം വാരം മുതൽ ആരംഭിക്കും. സംവിധായകൻ പ്രതീഷിന്റെ കഥയ്ക്ക് ഷെറിൻ ലാലും പ്രതീഷും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ALSO READ : "ബീഡി വലിച്ചും കള്ളു കുടിച്ചും നടക്കുന്ന എനിക്ക് എങ്ങനെ അവാർഡ് നൽകും"; ചലച്ചിത്ര അവാർഡ് നിർണയത്തിനെതിരെ ഷൈൻ ടോം ചാക്കോ

കിഷോർ കിച്ചുവാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സുരേഷ് കൃഷ്ണയാണ് എഡിറ്റർ. ബി.ടി അനിൽ കുമാറിന്റെ വരികൾക്ക് രഘുപതി പൈയ്യാണ് സംഗീതം നൽകിയിരിക്കുന്നത്. ജോയി ജിന്താണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News