Enkilum Chandrike: മുത്തേ ഇന്നെന്‍ കണ്ണില്‍... എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ പുറത്തിറക്കി

Enkilum Chandrike Movie Song: വിനായക് ശശികുമാർ വരികൾ എഴുതിയ ​ഗാനത്തിന് സം​ഗീതം പകർന്നിരിക്കുന്നത് ഇഫ്തിയാണ്. ​അരവിന്ദ് വോണു​ഗോപാല്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 29, 2023, 11:25 AM IST
  • നവാഗതനായ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറുപ്പും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്
  • ആദിത്യൻ ചന്ദ്രശേഖറും അർജുൻ നാരായണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്
Enkilum Chandrike: മുത്തേ ഇന്നെന്‍ കണ്ണില്‍... എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ പുറത്തിറക്കി

സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിലെ ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറക്കി​. മുത്തേ ഇന്നെന്‍ കണ്ണില്‍... എന്നാരംഭിക്കുന്ന ​ഗാനമാണ് പുറത്തിറക്കിയത്. വിനായക് ശശികുമാർ വരികൾ എഴുതിയ ​ഗാനത്തിന് സം​ഗീതം പകർന്നിരിക്കുന്നത് ഇഫ്തിയാണ്. ​അരവിന്ദ് വോണു​ഗോപാല്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

നവാഗതനായ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറുപ്പും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദിത്യൻ ചന്ദ്രശേഖറും അർജുൻ നാരായണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആവറേജ് അമ്പിളി എന്ന വെബ്‌സീരീസ്  ആദിത്യൻ തിരക്കഥ എഴുതി സംവിധാനം ചെയ്തിരുന്നു. പ്രണവ് മോഹൻലാലിൻറെ 'ഹൃദയം' എന്ന ചിത്രത്തിൽ ഒരു കഥാപാത്രത്തെയും ആദിത്യൻ അവതരിപ്പിച്ചിട്ടുണ്ട്.

ALSO READ: Engilum Chandrike Release : സുരാജ് വെഞ്ഞാറമൂടിന്റെ "എങ്കിലും ചന്ദ്രികേ" ഉടൻ തിയേറ്ററുകളിലേക്ക്

ചിത്രം ഫെബ്രുവരി പത്തിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തില്‍ 'ചന്ദ്രിക' എന്ന ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നത് നിരഞ്‍ജന അനൂപാണ്. ഒരു കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു മുഴുനീള കോമഡി എന്റെർറ്റൈനെർ ചിത്രമാണ് പ്രതീക്ഷിക്കുന്നത്.

കുളൻതൊണ്ട എന്നൊരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നന്നത്. ജിതിൻ സ്റ്റാൻസിലോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. തൻവി റാം, അഭിരാം രാധാകൃഷ്‍ണൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഫ്രൈഡേ ഫിലിം ഹോക്‌സിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News