സിനിമ തുടങ്ങുന്നത് മുതൽ പ്രേക്ഷകന്റെ മനസ്സിലും ജിന്ന് കൂടും. കണ്ട് കഴിയുന്നതുവരെ ജിന്ന് കൂടെ ഉണ്ടാവും. ആ ജിന്ന് നമ്മളിലേക്ക് എത്തിക്കുന്നത് സൗബിനും. സിനിമ കഴിയുന്നതുവരെ ആ ജിന്ന് പ്രേക്ഷകരിലേക്ക് എത്തിക്കാൻ സൗബിന് സാധിച്ചിട്ടുണ്ട്. അടുത്തിറങ്ങിയ ചില ചിത്രങ്ങളിൽ സൗബിന്റെ പ്രകടനത്തിന് രണ്ട് അഭിപ്രായങ്ങൾ നേരിടേണ്ടി വന്നെങ്കിലും ജിന്ന് അത് മാറ്റി പറയിക്കും എന്നതിൽ തർക്കമില്ല. ഞെട്ടിച്ചു മിന്നിച്ചു കളഞ്ഞു സൗബിൻ. ആദ്യ ഫ്രെയിം മുതൽ സൗബിന്റെ ഞെട്ടിക്കുന്ന പ്രകടനം തന്നെയാണ് സിനിമയുടെ ആകർഷണം.
സിദ്ധാർഥ് ഭരതന്റെ ഗംഭീര സംവിധാന മികവും ഗിരീഷ് ഗംഗാധരന്റെ ക്യാമറ വർക്കും എടുത്ത് സൂചിപ്പിക്കേണ്ടതാണ്. എന്നാൽ കഥയും തിരക്കഥയും കൊണ്ട് ആവർത്തന വിരസത സിനിമയിൽ തോന്നാം. മലയാളത്തിൽ തന്നെ കണ്ട ചില സിനിമകളുമായി കഥാപരമായി സിനിമയ്ക്ക് സാമ്യം ഉള്ളതുപോലെ അനുഭവപ്പെട്ടു. കഥാപരമായി പല സംഭവങ്ങൾ നടക്കുന്നത് കൊണ്ട് തന്നെ സിനിമ ലാഗ് ആവുന്നില്ല എന്നത് എടുത്ത് പറയേണ്ടതാണ്. സഫ എന്ന കഥാപാത്രമായി ശാന്തി ബാലചന്ദ്രനും അബൂക്ക എന്ന കഥാപാത്രമായി നിഷാന്ത് സാഗറും തിളങ്ങി. കെപിഎസി ലളിത എന്ന നടിയെ അവസാനമായി സ്ക്രീനിൽ കാണാനും സാധിച്ചു.
പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ദീപു ജോസഫ് ആണ്. പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജിംനേഷ് തയ്യില്‍, കലാസംവിധാനം ഗോകുല്‍ ദാസ്, അഖില്‍രാജ് ചിറയില്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് ആര്‍ ജി വയനാടന്‍, സംഘട്ടനം മാഫിയ ശശി, ജോളി ബാസ്റ്റിന്‍, സൌണ്ട് ഡിസൈന്‍ വിക്കി, കിഷന്‍ (സപ്ത), ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥന്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ രോഹിത് കെ സുരേഷ്, ടൈറ്റില്‍ ഡിസൈന്‍ ഉണ്ണി സെറോ, പബ്ലിസിറ്റി ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...