Ranjith Balakrishnan Resignation: സമ്മർദ്ദം ശക്തം, പാർട്ടിയിലും വിയോജിപ്പ്; രഞ്ജിത്തിന്റെ രാജി ഇന്നുണ്ടാകുമോ?

Director Ranjith Balakrishnan: ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ​ഗുരുതരമായ വെളിപ്പെടുത്തലിനെ തുടർന്നാണ് രാജിക്കായി സമ്മർദ്ദം.  

Written by - Zee Malayalam News Desk | Last Updated : Aug 25, 2024, 06:52 AM IST
  • രഞ്ജിത്തിൻറെ കോഴിക്കോട് ചാലപ്പുറത്തെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി.
  • വയനാട്ടിൽ രഞ്ജിത്ത് താമസിച്ച റിസോർട്ടിന് മുൻപിൽ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് വീടിന് സുരക്ഷ ഏർപ്പെടുത്തിയത്.
Ranjith Balakrishnan Resignation: സമ്മർദ്ദം ശക്തം, പാർട്ടിയിലും വിയോജിപ്പ്; രഞ്ജിത്തിന്റെ രാജി ഇന്നുണ്ടാകുമോ?

നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങൾക്ക് പിന്നാലെ പ്രതിഷേധം ശക്തമായതോടെ സംവിധായകൻ രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഇന്ന് രാജിവച്ചേക്കുമെന്ന് സൂചന. രഞ്ജിത്തിനെതിരെ ഗുരുതര ആരോപണം വന്നതിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് രാജി ആവശ്യം ഉയർന്നിരുന്നു. സിപിഐ അടക്കമുള്ള ഇടത് കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ രാജി ആവശ്യം ഉയർന്നിരിക്കുകയാണ്. ഇന്ന് രാവിലെയോടെ തന്നെ രാജി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. 

ആരോപണം തെളിഞ്ഞാൽ മാത്രം നടപടിയെടുക്കാം എന്ന മന്ത്രി സജി ചെറിയാന്റെ ആദ്യ നിലപാട് സർക്കാരിനെ വെട്ടിലാക്കിയിരുന്നു. ഇതിന് പിന്നാലെ രഞ്ജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം എൽഡിഎഫിൽ തന്നെ ശക്തമാവുകയായിരുന്നു. 

Also Read: Palerimanikyam: "പലേരി മാണിക്യം" വീണ്ടും തിയേറ്ററുകളിൽ പ്രദ‍ർശനത്തിനെത്തുന്നു; ട്രെയിലർ പുറത്തുവിട്ടു

 

അതേസമയം, രഞ്ജിത്തിൻറെ കോഴിക്കോട് ചാലപ്പുറത്തെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. വയനാട്ടിൽ രഞ്ജിത്ത് താമസിച്ച റിസോർട്ടിന് മുൻപിൽ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് വീടിന് സുരക്ഷ ഏർപ്പെടുത്തിയത്. വയനാട്ടിൽ നിന്ന് രഞ്ജിത്ത് മടങ്ങിയത് ഔദ്യോഗിക വാഹനത്തിൽ അല്ല. ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു. പാലേരി മാണിക്യം എന്ന സിനിമയുടെ ചർച്ചകൾക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. 

രഞ്ജിത്തിനെതിരെ ഉയർന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കട്ടെയെന്നാണ് എം മുകേഷ് എംഎൽഎ അഭിപ്രായപ്പെട്ടത്. രഞ്ജിത്ത് രാജിവയ്ക്കണമെന്ന് താൻ പറയില്ലെന്നും സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് തോന്നുന്നില്ലെന്നും മുകേഷ് പറഞ്ഞു. പവർ ഗ്രൂപ്പ് വന്നാൽ സിനിമ നിലനിൽക്കില്ലെന്നും മുകേഷ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News