'പൊടി മീശ മുളയ്ക്കുന്ന കാലത്ത് സിനിമ നിർമിച്ചു'; തന്റെ ആദ്യ ചിത്രത്തിന്റെ ഓർമ്മകളുമായി എം എ നിഷാദ്

MA Nishad 25 വർഷങ്ങൾക്ക് മുമ്പ് താൻ ആദ്യമായി നിർമിച്ച ഒരാൾ മാത്രം എന്ന സിനിമയുടെ ഓർമകൾ പങ്കുവച്ച് സംവിധായകനും നിർമാതാവുമായ എം എ നിഷാദ്

Written by - Zee Malayalam News Desk | Last Updated : Nov 22, 2022, 12:36 AM IST
  • മമ്മൂട്ടി-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഒരാൾ മാത്രം എന്ന സിനിമയുടെ നിർമാതാവായിട്ടാണ് എം എ നിഷാദ് മലയാള സിനിമയ്ക്കൊപ്പമുള്ള യാത്രയ്ക്ക് തുടക്കിട്ടത്.
  • ഇന്ന് തന്റെ ആദ്യ സിനിമ സംരംഭത്തിന്റെ 25 വർഷം പൂർത്തികരണത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമ പുതുക്കുകയാണ് എം എ നിഷാദ്.
  • എസ് എം ഷാഫി, ബാപ്പു അറക്കലിനൊപ്പമാണ് നിഷാദ് തന്റെ ആദ്യ സിനിമ നിർമിക്കുന്നത്.
'പൊടി മീശ മുളയ്ക്കുന്ന കാലത്ത് സിനിമ നിർമിച്ചു'; തന്റെ ആദ്യ ചിത്രത്തിന്റെ ഓർമ്മകളുമായി എം എ നിഷാദ്

തന്റെ സിനിമ ജീവിത ആരംഭിച്ചിട്ട് 25 വർഷം പൂർത്തിയാതിന്റെ ഓർമ്മകൾ പങ്കുവെച്ച് സംവിധായകനും നിർമാതാവുമായ എം നിഷാദ്. നിർമാതാവ് എന്ന പദവിയിലൂടെയാണ് എം എ നിഷാദ് മലയാള സിനിമയുടെ ഭാഗമാകാൻ മദ്രാസിലേക്ക് വണ്ടി കയറിയത്. മമ്മൂട്ടി-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഒരാൾ മാത്രം എന്ന സിനിമയുടെ നിർമാതാവായിട്ടാണ് എം എ നിഷാദ് മലയാള സിനിമയ്ക്കൊപ്പമുള്ള യാത്രയ്ക്ക് തുടക്കിട്ടത്. ഇന്ന് തന്റെ ആദ്യ സിനിമ സംരംഭത്തിന്റെ 25 വർഷം പൂർത്തികരണത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമ പുതുക്കുകയാണ് എം എ നിഷാദ്.

എസ് എം ഷാഫി, ബാപ്പു അറക്കലിനൊപ്പമാണ് നിഷാദ് തന്റെ ആദ്യ സിനിമ നിർമിക്കുന്നത്. മമ്മൂട്ടിക്ക് പുറമെ തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ശങ്കരാടി, ശ്രീനിവാസൻ, ലാലു അലക്സ്, സുധീഷ്, മാമുക്കോയ, തുടങ്ങിയ അന്നത്തെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളായിരുന്നു ഒരാൾ മാത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജോൺസൺ മാഷായിരുന്നു ചിത്രത്തിന് സംഗീതം നൽകിയത്. വിപിൻ മോഹൻ ക്യാമറയും കൈകാര്യം ചെയ്തു.

ALSO READ : Drishyam 2 Review : ഇങ്ങനെ വേണം റീമേക്ക് ചെയ്യാൻ; ഒറിജിനലിനെ വെല്ലുന്ന ഹിന്ദി പതിപ്പ്; ദൃശ്യം 2 റിവ്യൂ

എം എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

25 വർഷങ്ങൾ...
പൊടി മീശ മുളക്കുന്ന കാലത്ത്,ഒരു
നിർമ്മാതാവായി,ഞാൻ സിനിമ എന്ന
മായിക ലോകത്തേക്ക് കാൽ വെച്ചിട്ട്
25 വർഷം,ഇന്ന് തികഞ്ഞു...
ദീപ്തമായ ഒരുപാടോർമ്മകൾ,മനസ്സിനെ
വല്ലാതെ മദിക്കുന്നു...
എറണാകുളത്ത് നിന്ന് മദ്രാസ്സിലേക്കുളള
ട്രെയിൻ യാത്രകളിൽ,സിനിമാ ചർച്ചകൾ
കൊണ്ട് സമ്പന്നമായ,ആ നല്ല കാലം...
ഒരാൾ മാത്ര ഓർമ്മകളുടെ തുടക്കം
അവിടെ നിന്നാണ്...
മലയാളത്തിന്റ്റെ പ്രിയ സംവിധായകൻ
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ നായകൻ മമ്മൂട്ടി
സാറാണ്.ശ്രീനിവാസൻ,ലാലു അലക്സ്,
സുധീഷ്,മാമുക്കോയ,തുടങ്ങിയവരോടൊപ്പം പ്രതിഭാധനരായ തിലകൻ ചേട്ടൻ,
ഒടുവിൽ ഉണ്ണികൃഷ്ണൻ,ശങ്കരാടി ചേട്ടൻ
 എന്നിവരും ഒരാൾ മാത്രത്തിലെ നിറ സാന്നിധ്യമായിരുന്നു..ക്യാമറ കൈകാര്യം 
ചെയ്തത് വിപിൻ മോഹനും,സംഗീതം നൽകിയത് പ്രിയപ്പെട്ട ജോൺസൻ മാസ്റ്ററുമായിരുന്നു.
എന്നോടൊപ്പം സഹ നിർമ്മാതാക്കളായി
അഡ്വ S M ഷാഫിയും,ബാപ്പു അറക്കലുമുണ്ടായിരുന്നു..
നല്ലോർമ്മകൾ സമ്മാനിച്ച ഒരാൾ മാത്രം
എന്ന സിനിമയുടെ നിർമ്മാതാവായി
തുടക്കം കുറിക്കാൻ കഴിഞ്ഞതും ഒരു
ഭാഗ്യമാണ്...
സിനിമ എന്ന മാധ്യമത്തിലൂടെയാണ്
M A നിഷാദ് എന്ന വ്യക്തി ചെറുതായിട്ടെങ്കിലും അറിയപ്പെട്ട് തുടങ്ങിയത്...അതിന് കാരണം ഒരാൾ മാത്രവും...
തിരിഞ്ഞ് നോക്കുമ്പോൾ,ഞാൻ സംതൃപ്തനാണ്...ഒരുപാട് വിജയങ്ങൾ
ഒന്നും എന്റ്റെ ക്രെഡിറ്റിൽ ഇല്ലെങ്കിലും
സിനിമ എന്ന കലാരൂപത്തിനോടുളള പ്രണയം എന്നും കെടാതെ മനസ്സിൽ
സൂക്ഷിക്കാൻ,എന്റ്റെ ആദ്യ സിനിമ
ഒരു നിമിത്തം തന്നെ....
നാളിത് വരെ എന്നെ സ്നേഹിക്കുകയും
വിമർശിക്കുകയും ചെയ്ത എല്ലാ
സഹൃദയർക്കും,സൂഹൃത്തുക്കൾക്കും
എന്റ്റെ ഹൃദയം നിറഞ്ഞ സ്നേഹാഭിവാദ്യങ്ങൾ....

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News