Chaaver Movie : കുഞ്ചാക്കോ ബോബൻ - ടിനു പാപ്പച്ചൻ ചിത്രം ചാവേറിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ച് മമ്മൂട്ടി

ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്ററിൽ  വാള്‍ത്തലപ്പിലൂടെ ഓടുന്ന ഒരു മനുഷ്യനെയും അയാളെ  പിന്തുടർന്ന് എത്തുന്ന ഒരു ജീപ്പും അഗ്നിയും  തെയ്യവുമൊക്കെയാണ് കാണിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 2, 2022, 11:05 AM IST
  • മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്.
  • അർജുൻ അശോകനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
  • ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചീഫ് അസോസിയേറ്റ് ആയി സിനിമ രംഗത്തേക്ക് എത്തിയ സംവിധായകനാണ് ടിനു പാപ്പച്ചൻ.
  • ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്ററിൽ വാള്‍ത്തലപ്പിലൂടെ ഓടുന്ന ഒരു മനുഷ്യനെയും അയാളെ പിന്തുടർന്ന് എത്തുന്ന ഒരു ജീപ്പും അഗ്നിയും തെയ്യവുമൊക്കെയാണ് കാണിച്ചിരിക്കുന്നത്.
Chaaver Movie : കുഞ്ചാക്കോ ബോബൻ - ടിനു പാപ്പച്ചൻ ചിത്രം ചാവേറിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ച് മമ്മൂട്ടി

കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ചാവേറിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. അർജുൻ അശോകനും ചിത്രത്തിൽ ഒരു പ്രധാന  കഥാപാത്രമായി എത്തുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചീഫ് അസോസിയേറ്റ് ആയി സിനിമ രംഗത്തേക്ക് എത്തിയ സംവിധായകനാണ് ടിനു പാപ്പച്ചൻ. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്ററിൽ   വാള്‍ത്തലപ്പിലൂടെ ഓടുന്ന ഒരു മനുഷ്യനെയും അയാളെ  പിന്തുടർന്ന് എത്തുന്ന ഒരു ജീപ്പും അഗ്നിയും  തെയ്യവുമൊക്കെയാണ്  ടൈറ്റിൽ പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങളിലൂടെ മികച്ച അഭിപ്രായം നേടിയ സംവിധായകൻ ടിനു പാപ്പച്ചന്റെ മൂന്നാമത്തെ ചിത്രമാണ് ചാവേർ. ഇതിന് മുമ്പുള്ള ടിനു പാപ്പച്ചന്റെ രണ്ട് ചിത്രങ്ങളിലും ആന്റണി വർഗീസായിരുന്നു പ്രധാന കഥാപാത്രമായി എത്തിയിരുന്നത്. ഈ ചിത്രത്തിൽ ആന്റണി വർഗീസിനൊപ്പം കുഞ്ചാക്കോ ബോബനും അർജുൻ അശോകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.  ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജോയ് മാത്യുവാണ്. ചിത്രം നിർമ്മിക്കുന്നത് അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ്.  ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്  ജിന്‍റോ ജോര്‍ജാണ്.

ALSO READ: Poovan Movie : പെപ്പയുടെ കുടുംബ ചിത്രമോ!!; പൂവൻ സക്കൻഡ് ലുക്ക്

എഡിറ്റിംഗ് - നിഷാദ് യൂസഫ്, സംഗീതം - ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ - ഗോകുല്‍ ദാസ്, സൌണ്ട് ഡിസൈന്‍ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - മെല്‍വി ജെ, മേക്കപ്പ് - റോണക്സ് സെവ്യര്‍, സ്റ്റണ്ട് - സുപ്രീം സുന്ദര്‍, വിഎഫ്എക്സ് - എക്സല്‍ മീഡിയ, ലൈന്‍ പ്രൊഡ്യൂസര്‍ - സുനില്‍ സിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ആസാദ് കണ്ണാടിക്കല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - ബ്രിജിഷ് ശിവരാമന്‍, സ്റ്റില്‍സ് - അര്‍ജുന്‍ കല്ലിങ്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ - കിരണ്‍ എസ്, അനന്ദു വിജയ്.

അതേസമയം ആന്റണി വർഗീസിന്റെ ഉടൻ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രമാണ് പൂവൻ. സൂപ്പർ ശരണ്യ സിനിമയിൽ അജിത്ത് മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിനീത് വാസുദേവനാണ് പൂവൻ സംവിധാനം ചെയ്യുന്നത്.  ചിത്രത്തിൻറെ ഷൂട്ടിങ് ജൂൺ പകുതിയോടെ പൂർത്തിയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം ക്രിസ്മസ് റിലീസിന് തയ്യറാകുകയാണ്.  ഷെബിൻ ബേക്കർ പ്രൊഡക്ഷൻസ്, സ്റ്റക്ക് കൗ എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഷെബിൻ ബേക്കറും, ഗിരീഷ് എഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ   കഥ ഒരുക്കിയിരിക്കുന്നത് വരുൺ ധാരയാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് സജിത് പുരുഷനാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News